സോണിയയുടെ എതിരാളികള്‍ക്ക് കെട്ടിവെച്ച തുക നഷ്ടമായി
റായ്ബറേലി: ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരെ മത്സരിച്ച വിനയ് കത്യാര്‍ (ബിജെപി)അടക്കമുള്ള വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക നഷ്ടപ്പെട്ടു.
രേഖപ്പെടുത്തുന്ന മൊത്തം വോട്ടിന്റെ ആറിലൊരു ഭാഗമെങ്കിലും കിട്ടാത്ത സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച തുക നഷ്ടപ്പെട്ടത്. സമാജ് വാദി പാര്‍ട്ടി സ്ഥനാര്‍ത്ഥി രാജ് കുമാര്‍ ചൗദരിക്ക് 57,000വോട്ടു ലഭിച്ചതിനാല്‍ തുകനഷ്ടപ്പെട്ടിട്ടില്ല. 2004ല്‍ 1,28,342വോട്ടുള്‍ നേടാന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു കഴിഞ്ഞിരുന്നു.
മൂന്നാം സ്ഥാനത്തുനില്ക്കുന്ന കത്യാര്‍ക്ക് ആകെ 19,656വോട്ടാണ് കിട്ടിയത്. 2004ല്‍ ബി ജെ പി നേടിയ 39,290വോട്ടുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണത്തേത് വളരെ കുറവാണ്. ഏങ്കിലും കഴിഞ്ഞ തവണത്തെ നാലാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്കുയരാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ബി ജെ പിയെ സംബന്ധിച്ച് പ്രധാന വസ്തുതയാണ്.
ഉമാഭാരതിയുടെ പുറത്താക്കല്‍ സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെല്ലാം ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അപനാ ദള്‍ സ്ഥാനാര്‍ത്ഥി പ്രഭാ സിംഗ് ലോധിക്കും കെട്ടിവെച്ച തുക നഷ്ടപ്പെട്ടിട്ടുണ്ട്.