റായ്ബറേലിയില്‍ സോണിയ 4 ലക്ഷം വോട്ടിന് ജയിച്ചു
റായ്ബറേലി: റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. തൊട്ടടുത്ത എതിരാളിയായ ബിജെപി യിലെ വിനയ് കത്യാര്‍ക്കെതിരെ നാല് ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ് സോണിയ ജയിച്ചത്.
മെയ് എട്ടിനു നടന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 5.9ലക്ഷം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിവാദത്തെത്തുടര്‍ന്ന് റായിബറേലിയില്‍നിന്നുള്ള തന്റെ ലോക്സഭാംഗത്വം സോണിയ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടത്തിയത്.












Click it and Unblock the Notifications