മുഖ്യമന്ത്രിയെ ശനിയാഴ്ച തീരുമാനിക്കും
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയാരാകണമെന്ന് മെയ് 13ന് ചേരുന്ന സി പി എം പോളിറ്റ്ബ്യൂറോ യോഗം തീരുമാനിക്കുമെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചു.
പ്രായാധിക്യം കാരണം അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിനു പ്രായം ഒരു പ്രശ്നമല്ല എന്ന് യെച്ചൂരി വ്യക്തമാക്കി. മുഖ്യമന്ത്രി ആരായാലും കാലത്തിനൊത്ത് സഞ്ചരിക്കാന്‍ കഴിയുന്നയാളാകണമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ബുദ്ധദേവ് സര്‍ക്കാരിന്റെ നയങ്ങളെ ജനം അംഗീകരിച്ചു എന്നാണ് ഇടതുമുന്നണി നേടിയ വന്‍വിജയം വ്യക്തമാക്കുന്നത്. വിജയത്തില്‍ പാര്‍ട്ടി അണികള്‍ക്കും മുഖ്യമന്ത്രിക്കും ഒരു പോലെ പങ്കുണ്ടെന്നും യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications