ഡിഐസി തോറ്റത് 16, ജയിച്ചത് 1
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാവുമെന്ന് കരുതപ്പെട്ട ഡിഐസി മത്സരിച്ച 17 സീറ്റില്‍ 16ലും തോറ്റു. കുട്ടനാട് തോമസ് ചാണ്ടി മാത്രമാണ് ജയിച്ച ഡിഐസി സ്ഥാനാര്‍ഥി.
ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ കൊടുവള്ളിയില്‍ തോറ്റത് 7506 വോട്ടിനാണ്. ഡിഐസിക്ക് ഏറ്റവും ജയപ്രതീക്ഷയുണ്ടായിരുന്ന സീറ്റായിരുന്നു ഇത്.
ഡിഐസിയുടെ പ്രമുഖ നേതാക്കളായ പി.ശങ്കരന്‍, എം.പി.ഗംഗാധരന്‍, വി.ബലറാം, ശോഭനാ ജോര്‍ജ്, കെ.സി.കടമ്പൂരാന്‍, എന്‍.ഡി.അപ്പച്ചന്‍, ജോണി നെല്ലൂര്‍ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് ഗോദയില്‍ മുട്ടുകുത്തി.
കേരള രാഷ്ട്രീയത്തില്‍ ഇനി ഡിഐസിയുടെ സ്ഥാനമെവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് വരുംനാളുകളാണ്. ഡിഐസിയും കോണ്‍ഗ്രസും ഇനി ഒന്നുചേര്‍ന്നു പോവുമോയെന്ന ചോദ്യവും പ്രസക്തമാവുന്നു.












Click it and Unblock the Notifications