പരാജയം അപ്രതീക്ഷിതം: ഉമ്മന്‍ചാണ്ടി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജനവിധി അംഗീകരിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കും. കോണ്‍ഗ്രസും യുഡിഎഫും ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാരിനെതിരായ വികാരമുണ്ടായിരുന്നില്ല. എക്സിറ്റ് പോളുകളും സര്‍വേകളും യുഡിഎഫിനെതിരായിരുന്നുവെങ്കിലും യുഡിഎഫ് കേവല ഭൂരിപക്ഷം നേടുമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍.
ഒരു വികസന അജണ്ട രൂപീകരിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ടെന്നും ഇനി ആര്‍ക്കും അത് മാറ്റാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications