എല്‍ഡിഎഫിന് 98, യുഡിഎഫിന് 41
13. 00 പി എം
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 98 സീറ്റ് നേടി. 41 സീറ്റാണ് യുഡിഎഫ് നേടിയത്. ഒരു സീറ്റ് ഡിഐസിക്കാണ്.
എല്‍ഡിഎഫിന് 97, യുഡിഎഫിന് 40
12. 45 പി എം
എല്‍ഡിഎഫ് ഇതുവരെ 97 സീറ്റ് നേടി. 40 സീറ്റാണ് യുഡിഎഫ് നേടിയത്. ഒരു സീറ്റ് ഡിഐസിക്കാണ്. ഒരു സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
എല്‍ഡിഎഫിന് 96, യുഡിഎഫിന് 38
12. 33 പി എം
എല്‍ഡിഎഫ് ഇതുവരെ 96 സീറ്റ് നേടി. 38 സീറ്റാണ് യുഡിഎഫ് നേടിയത്. മൂന്ന് സീറ്റില്‍ എല്‍ഡിഎഫും മൂന്ന് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
എല്‍ഡിഎഫിന് 93, യുഡിഎഫിന് 37
12. 14 പി എം
എല്‍ഡിഎഫ് ഇതുവരെ 93 സീറ്റ് നേടി. 37 സീറ്റാണ് യുഡിഎഫ് നേടിയത്. ആറ് സീറ്റില്‍ എല്‍ഡിഎഫും മൂന്ന് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
എല്‍ഡിഎഫിന് 49 ശതമാനവും യുഡിഎഫിന് 43 ശതമാനവും വോട്ട് ലഭിച്ചു. അഞ്ച് ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. മറ്റുളവര്‍ മൂന്ന് ശതമാനം വോട്ട് നേടി.
പേരാവൂരില്‍ കെ.കെ.ശൈലജ (എല്‍ഡിഎഫ്) 9066 വോട്ടിന് ജയിച്ചു.
തളിപ്പറമ്പില്‍ സി.കെ.പി.പത്മനാഭന്‍ (എല്‍ഡിഎഫ്) വിജയിച്ചു.
ഇരിക്കൂരില്‍ കെ.സി.ജോസഫ് വിജയിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ കൃഷ്ണപ്രസാദ് 25540 വോട്ടിന് ജയിച്ചു.
കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി 5666 വോട്ടിന് പിന്നില്‍.
എല്‍ഡിഎഫിന് 86, യുഡിഎഫിന് 33
12. 08 പി എം
എല്‍ഡിഎഫ് ഇതുവരെ 86 സീറ്റ് നേടി. 33 സീറ്റാണ് യുഡിഎഫ് നേടിയത്. 12 സീറ്റില്‍ എല്‍ഡിഎഫും എട്ട് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
കല്പറ്റയില്‍ കെ.ക.രാമചന്ദ്രന്‍ തോറ്റു
12. 00 പി എം
കല്പറ്റയില്‍ കെ.ക.രാമചന്ദ്രന്‍ തോറ്റു. ജനതാദളിലെ എം.വി.ശ്രേയാംസ്കുമാറാണ് വിജയിച്ചത്.
തിരുവനന്തപുരം ഈസ്റില്‍ വി. ശിവന്‍കുട്ടി വിജയിച്ചു
നേമത്ത് മന്ത്രി എന്‍. ശക്തന്‍ ജയിച്ചു.
എല്‍ഡിഎഫിന് കേവലഭൂരിപക്ഷം
11. 49 എ എം
12-ാം കേരള നിയമസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഇതുവരെ 72 സീറ്റ് നേടിയ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു.
കുറ്റിപ്പുറത്ത് കെ.ടി ജലീല്‍ 3187 വോട്ടിന് ലീഡ് ചെയ്യുന്നു.
മലപ്പുറത്ത് അഡ്വ.എം.ഉമ്മര്‍ (മുസ്ലിം ലീഗ്) 30637 വോട്ടിന് ജയിച്ചു.
മഞ്ചേശ്വരത്ത് ചെര്‍ക്കളം അബ്ദുള്ള മൂന്നാമത്.
നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് ജയിച്ചു.
തൃക്കരിപ്പൂരില്‍ കെ.കുഞ്ഞിരാമന്‍ ജയിച്ചു.
കെ.മുരളീധരന്‍ തോറ്റത് 7506 വോട്ടിന്.
കൊടുങ്ങല്ലൂരില്‍ കെ.പി.രാജേന്ദ്രന്‍ (എല്‍ഡിഎഫ്) 2522 വോട്ടിന് ജയിച്ചു.
കാസര്‍കോട് സി.ടി.അഹമ്മദലി 10324 വോട്ടിന് ജയിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിച്ചു.
കെ.മുരളീധരന്‍ തോറ്റു
11. 41 എ എം
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിച്ചു.
കെ.മുരളീധരന്‍ 6500ല്‍ പരം വോട്ടുകള്‍ക്ക് കൊയിലാണ്ടിയില്‍ തോറ്റു.
മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ തോറ്റു.
വടക്കേക്കരയില്‍ എസ്.ശര്‍മ (സിപിഎം) വിജയിച്ചു.
പറവൂരില്‍ വി.ഡി.സതീശന്‍ ജയിച്ചു.
കുട്ടനാട് തോമസ് ചാണ്ടി ജയിച്ചു.
വടകരയില്‍ എം.കെ.പ്രേമനാഥ് (എല്‍ഡിഎഫ്) ജയിച്ചു.
കുന്നത്തുനാട് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ തോറ്റു.
തൃശൂരില്‍ 11 സീറ്റില്‍ എല്‍ഡിഎഫ് ജയിച്ചു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു
11. 35 എ എം
പുതുപ്പള്ളി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിലെ സിന്ധു ജോജിയാണ് പരാജയപ്പെട്ടത്.
കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിച്ചു.ഷിബു ബേബി ജോണും (ആര്‍ എസ് പി - ബി)യും ടി.എം ജേക്കബും (ഡി ഐ സി)തോറ്റു.
എം.എം.ബേബിയും ഗുരുദാസനും വിജയിച്ചു
11. 30 എ എം
കുണ്ടറയില്‍ എം.എ.ബേബി (സിപിഎം) 14869 വോട്ടിന് വിജയിച്ചു. മുന്‍മന്ത്രി കടവൂര്‍ ശിവദാസനെയാണ് ബേബി തോല്പിച്ചത്.
കൊല്ലത്ത് പി.കെ.ഗുരുദാസന്‍ (സിപിഎം) 11439 വോട്ടിന് മന്ത്രി ബാബു ദിവാകരനെ തോല്പിച്ചു.
ഫലംപുറത്തുവന്ന 77 സീറ്റുകളില്‍ 53 ല്‍ എല്‍ഡിഎഫും 24 എണ്ണത്തില്‍ യുഡിഎഫും വിജയിച്ചു.
മന്ത്രിമാരായ മുനീറും ബഷീറും തോറ്റു
11. 24 എ എം
ഡോ.എം.കെ.മുനീര്‍ 5034 വോട്ടിന് മങ്കടയില്‍ തോറ്റു. എല്‍ഡിഎഫിലെ മഞ്ഞളാംകുഴി അലിയാണ് ഇവിടെ തുടര്‍ച്ചയായി രണ്ടാമതും വിജയിച്ചത്.
തിരൂരില്‍ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ 6274 വോട്ടിന് തോറ്റു.
എല്‍ഡിഎഫിന് 50, യുഡിഎഫിന് 17
11. 22 എ എം
ഇതുവരെ എല്‍ഡിഎഫ് 50 സീറ്റിലും യുഡിഎഫ് 17 സീറ്റിലും ജയിച്ചു. എല്‍ഡിഎഫ് 48 സീറ്റിലും എല്‍ഡിഎഫ് 24 സീറ്റിലും മുന്നിലാണ്.
പി.സി. ജോര്‍ജ് പൂഞ്ഞാറില്‍ 7637 വോട്ടിന് വിജയിച്ചു.
മാരാരിക്കുളത്ത് തോമസ് ഐസക് 17,000ല്‍ പരം വോട്ടിന് മുന്നില്‍.
ചങ്ങനാശേരിയില്‍ സി.എഫ്.തോമസ് 9653 വോട്ടിന് ജയിച്ചു.
കടുത്തുരുത്തിയില്‍ മോന്‍സി ജോസഫ് വിജയിച്ചു.
റാന്നിയില്‍ എല്‍.ഡി.എഫിലെ രാജൂ ഏബ്രഹാം 15000 ലേറെ വോട്ടുകള്‍ക്ക് വിജയിച്ചു.
കോഴിക്കോട് എല്ലായിടത്തും എല്‍.ഡി.എഫ് മുന്നേറുന്നു
11. 20 എ എം
കോഴിക്കോട്: മേപ്പയൂര്‍- കെ. കെ. ലതിക ( എല്‍. ഡി. എഫ്)--- 15887 വോട്ടിനു വിജയിച്ചു.
മറ്റു മണ്ഡലങ്ങളില്‍ ലീഡ് ചുവടെ, ബ്രാക്കറ്റില്‍ എണ്ണിയ വോട്ട് ശതമാനം.
കൊയിലാണ്ടി- പി. വിശ്വന്‍ ( എല്‍. ഡി. എഫ്)-14661(86)
ബേപ്പൂര്‍-എളമരം കരിം ( എല്‍. ഡി. എഫ്)--11361 (53)
തിരുവമ്പാടി- മത്തായി ചാക്കോ ( എല്‍. ഡി.എഫ്)- -3645 (61)
പേരാമ്പ്ര-കെ. കുഞ്ഞമ്മദ് ( എല്‍. ഡി.എഫ്)- 751 (45)
കുന്നമംഗലം-ബാലന്‍ വൈദ്യര്‍- (എല്‍. ഡി.എഫ്)-2078 (67)
കൊടുവള്ളി-പി ടി എ റഹിം( എല്‍. ഡി. എഫ്)---6357 (50)
നാദാപുരം --- ബിനോയ്വിശ്വം-( എല്‍. ഡി. എഫ്)-16967 (86)
വടകര-എം.കെ. പ്രേംനാഥ് (എല്‍.ഡി.എഫ്.) ---7355 (47)
കോഴിക്കോട് ഒന്ന്-എ.പ്രദീപ് കുമാര്‍ (എല്‍.ഡി.എഫ്.)-1932 (46)
കോഴിക്കോട് രണ്ട്-പി.എം.എ. സലാം (എല്‍.ഡി.എഫ്.) , -4395 (53)
ബാലുശ്ശേരി-എ.കെ.ശശശീന്ദ്രന്‍(എല്‍.ഡി.എഫ്)-9537 (67)
കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ള തോറ്റു
11. 15 എ എം
എല്‍ഡിഎഫിലെ ഐഷാ ബീവിയോടാണ് ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ തോറ്റത്.
കുറ്റിപ്പുറത്ത് 1657 വോട്ടിന് പി.കെ.കുഞ്ഞാലിക്കുട്ടി പിന്നിലാണ്.
കേരളത്തില്‍ ഇടതു മുന്നേറ്റം
11. 12 എ എം
ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ (യുഡിഎഫ്) വിജയിച്ചു.
ആലത്തൂരില്‍ എം.ചന്ദ്രന്‍ (എല്‍ഡിഎഫ്) വിജയിച്ചു.
കൊണ്ടോട്ടിയില്‍ മുഹമ്മദുണ്ണി ഹാജി (എല്‍ഡിഎഫ്) ജയിച്ചു.
തിരുവനന്തപുരം ഈസ്റില്‍ ശിവന്‍കുട്ടി (യുഡിഎഫ്) വിജയിച്ചു.
ഹോസ്ദുര്‍ഗില്‍ പള്ളിപ്രം ബാലന്‍ (എല്‍ഡിഎഫ്) വിജയിച്ചു.
അടൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (യുഡിഎഫ്) വിജയിച്ചു.
എറണാകുളം ജില്ലയിലെ വിജയികള്‍
11. 08 എ എം
മുവാറ്റുപുഴ- ബാബു പോള്‍ (എല്‍.ഡി.എഫ്)- 13,000 ജയിച്ചു.
ആലുവ-എം.എ. യൂസഫ് (എല്‍.ഡി.എഫ്)-4366 ജയിച്ചു.
അങ്കമാലി- ജോസ് തെറ്റയില്‍ (എല്‍.ഡി.എഫ്)-6094 ജയിച്ചു
എറണാകുളം-കെ.വി. തോമസ് (യുഡിഎഫ്) 5800 ജയിച്ചു
തൃപ്പൂണിത്തുറ--കെ.ബാബു(യുഡിഎഫ്)7400 ജയിച്ചു
പള്ളുരുത്തി--ദിനേശ് മണി (യുഡിഎഫ്) 6258 ജയിച്ചു
മട്ടാഞ്ചേരി--ഇബ്രാഹിംകുഞ്ഞ് (എല്‍ഡിഎഫ്) 15532 ജയിച്ചു
ഞാറയ്ക്കല്‍-എം.കെ. പുരുഷോത്തമന്‍(എല്‍ഡിഎഫ്) 2631 ജയിച്ചു
പറവൂര്‍--വി.ഡി. സതീശന്‍(യുഡിഎഫ്) 7849 ജയിച്ചു
വടക്കേക്കര--എസ്. ശര്‍മ(എല്‍ഡിഎഫ്) 1447 ജയിച്ചു
കുന്നത്തുനാട്--എം.എം. മോനായി(എല്‍ഡിഎഫ്) 3060 ജയിച്ചു
പെരുമ്പാവൂര്‍--സാജു പോള്‍(എല്‍ഡിഎഫ്)12673 ജയിച്ചു
തൊടുപുഴയില്‍ പി ജെ ജോസഫ് 12,500 വോട്ടിന് വിജയിച്ചു
11.06 എ എം
നെയ്യാറ്റിന്‍കരയില്‍ വി ജെ തങ്കപ്പന്‍ (സി പി എം) വിജയിച്ചു
കൊയിലാണ്ടിയില്‍ മുന്‍ മന്ത്രി ശങ്കരന്‍ (കോണ്‍.) തോറ്റു
കൊണ്ടോട്ടിയില്‍ കെ മുഹമ്മദുണ്ണി വിജയിച്ചു
പത്തനാപുരത്ത് ഗണേഷ്കുമാര്‍ വിജയിച്ചു
11.03 എഎം
പത്തനാപുരത്ത് കെ.ബി.ഗണേഷ്കുമാര്‍ വിജയിച്ചു.
കൊയിലാണ്ടിയില്‍ മുന്‍മന്ത്രി പി.ശങ്കരന്‍ തോറ്റു.
വണ്ടൂരില്‍ എ.പി.അനില്‍കുമാര്‍ ജയിച്ചു.
ചേര്‍പ്പ്- വി.എസ്.സുനില്‍കുമാര്‍ (എല്‍ഡിഎഫ്) വിജയിച്ചു.
വടക്കാഞ്ചേരിയില്‍ എ.സി.മൊയ്തീന്‍ (എല്‍ഡിഎഫ്) 20500 വോട്ടിന് വിജയിച്ചു.
അരൂല്‍ ഗൗരിയമ്മ (യുഡിഎഫ്) 4223 വോട്ടിന് തോറ്റു.
ചടയമംഗലത്ത് മുല്ലക്കര രത്നാകരന്‍ (എല്‍ഡിഎഫ്) 4324 വോട്ടിന് ജയിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ ജയിച്ചു
11.00 എഎം
എടക്കാട് കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ 9925 വോട്ടിന് ജയിച്ചു.
കൂത്തുപറമ്പില്‍ 38327 വോട്ടിന് ജയരാജന്‍ (എല്‍ഡിഎഫ്) വിജയിച്ചു.
നാദാപുരത്ത് ബിനോയ് വിശ്വം (എല്‍ഡിഎഫ്) 17449 വോട്ടിന് വിജയിച്ചു.
ഒ.രാജഗോപാല്‍ തോറ്റു; മൂന്നാം സ്ഥാനത്ത്
10.45 എഎം
പാലക്കാട്ട് കെ.കെ.ദിവാകരന്‍ (സിപിഐ) 1344 വോട്ടിന് ജയിച്ചു. എ.വി.ഗോപിനാഥ് (യുഡിഎഫ്) ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മൂന്നാം സ്ഥാനത്താണ്.
കോവളത്ത് ജോര്‍ജ് മെഴ്സിയര്‍ ജയിച്ചു
10.40 എഎം
കോവളത്ത് ജോര്‍ജ് മെഴ്സിയര്‍ (യുഡിഎഫ്) 10,825 വോട്ടിന് ജയിച്ചു. സ്വതന്ത്രനായി മത്സരിച്ച നീലലോഹിതദാസന്‍ നാടാരാണ് രണ്ടാം സ്ഥാനത്ത്.
തിരുവനന്തപുരം നോര്‍ത്തില്‍ എം.വിജയകുമാര്‍ (എല്‍ഡിഎഫ്) 9724 വോട്ടിന് വിജയിച്ചു.
കുറ്റിപ്പുറത്ത് കെ.ടി.ജലീല്‍ 1300 വോട്ടിന് ലീഡ് ചെയ്യുന്നു.
മങ്കരയില്‍ എം.കെ.മുനീര്‍ 2700 വോട്ടിന് പിന്നിലാണ്.
മലമ്പുഴയില്‍ വി.എസിന്റെ ഭൂരിപക്ഷം 20,017
10.33 എഎം
പത്തനംതിട്ടയില്‍ കെ.ശിവദാസന്‍നായര്‍ (യുഡിഎഫ്) വിജയിച്ചു. 1225 വോട്ടാണ് ഭൂരിപക്ഷം.
ആര്യനാട് ജി. കാര്‍ത്തികേയന്‍ വിജയിച്ചു
10.30 എഎം
മേപ്പയൂരില്‍ ഇടതുമുന്നണിയിലെ കെ.കെ.ലതിക വിജയിച്ചു.
ആര്യനാട്ടില്‍ ജി. കാര്‍ത്തികേയന്‍ വിജയിച്ചു.
ആറന്മുളയില്‍ മാലേത്ത് സരളാദേവി തോറ്റു.
പെരുമ്പാവൂരില്‍ എല്‍.ഡി.എഫിലെ സാജുപോള്‍ വിജയിച്ചു.
പാലക്കാട്ട് കെ.കെ.ദിവാകരന്‍ 410 വോട്ടിന് മുന്നില്‍.
മാളയില്‍ എല്‍ഡിഎഫിലെ എ.കെ.ചന്ദ്രന്‍ വിജയിച്ചു.
മണലൂരില്‍ എല്‍.ഡി.എഫിലെ മുരളി പെരുന്നെല്ലി വിജയിച്ചു.
കൊടുങ്ങല്ലൂര്‍ - കെ.പി. രാജേന്ദ്രന്‍ 154 വോട്ടിന് വിജയിച്ചു.
തിരുവമ്പാടി - മത്തായിചാക്കോ മുന്നില്‍.
കൊടകരയില്‍ യു.ഡി.എഫിലെ കെ.പി. വിശ്വനാഥന്‍ പരാജയപ്പെട്ടു. ഇവിടെ.
ഇടതുമുന്നണിയിലെ രവീന്ദ്രനാഥ് വിജയിച്ചു.
കൊടുങ്ങല്ലൂരില്‍ സാജു പോള്‍ വിജയിച്ചു.
കൊട്ടാരക്കരയില്‍ ആര്‍.ബാലകൃഷ്ണപിള്ള 6100 വോട്ടിന് പിറകിലാണ്.
വി.എസിന്റെ ഭൂരിപക്ഷം 19669 വോട്ട്
10.24 എഎം
മലമ്പുഴയില്‍ സതീശന്‍ പാച്ചേനിയേക്കാള്‍ 19669 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി.എസ്. അച്യുതാനന്ദന്‍ വിജയിച്ചത്.
തൊടുപുഴയില്‍ പി.ജെ.ജോസഫ് (എല്‍ഡിഎഫ്) വിജയിച്ചു.
കോന്നിയില്‍ മന്ത്രി അടൂര്‍ പ്രകാശ് (യുഡിഎഫ്) വിജയിച്ചു.
അരൂരില്‍ ഗൗരിയമ്മ തോറ്റു
10.20 എഎം
അരൂരില്‍ ഗൗരിയമ്മയും കുട്ടനാട്ട് കെ.സി.ജോസഫും പരാജയപ്പെട്ടു.
എറണാകുളത്ത് കെ.വി.തോമസ് വിജയിച്ചു.
ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥ് വിജയിച്ചു.
മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിജയിച്ചു. 19828 വോട്ടിന്റെ ലീഡ്.
മലമ്പുഴയില്‍ വി.എസ് വിജയിച്ചു
10.16 എഎം
മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിജയിച്ചു.
എല്‍ഡിഎഫ് കുതിപ്പ് തുടരുന്നു
10.15 എഎം
തമിഴ്നാട്ടില്‍ ഡി എം കെ മുന്നില്‍.
അസമില്‍ അസം ഗണപരിഷത്ത് മുന്നില്‍.
കുണ്ടറയില്‍ എം എ ബേബി 5500വോട്ടിന് ലീഡുചെയ്യുന്നു .
ചവറയില്‍ ഷിബു ബേബി ജോണ്‍ 583വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു.
ആര്യനാട്ട് ജി കാര്‍ത്തികേയന്‍ 403 വോട്ടിന് ലീഡുചെയ്യുന്നു.
പുനലൂരില്‍ എം വി രാഘവന്‍ പുറകില്‍ .
ചടയമംഗലത്ത് മുല്ലക്കര രത്നാകരന്‍ 1300വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു.
പള്ളുരുത്തിയില്‍ സി.എസ്. ദിനേശ്മണി (എല്‍ഡിഎഫ്) വിജയിച്ചു.
10.05 എഎം
കായംകുളത്ത് സി.കെ.സദാശിവന്‍ (എല്‍ഡിഎഫ്) വിജയിച്ചു.
ജലീലിനും കോടിയേരിക്കും ലീഡ്
10.00 എഎം
പെരുമ്പാവൂരില്‍ സാജു പോള്‍ (എല്‍ഡിഎഫ്) വിജയിച്ചു.
കണ്ണൂരില്‍ കെ.സുധാകരന്‍ (യുഡിഎഫ്) 8000ല്‍ പരം വോട്ടിന് വിജയിച്ചു.
ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടന്‍ (യുഡിഎഫ്) വിജയിച്ചു.
തിരുവനന്തപുരം വെസ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ളയുടെ ഭൂരിപക്ഷം 13233 വോട്ട്. ഡിഐസിയിലെ ശോഭനാ ജോര്‍ജാണ് തൊട്ടുപിന്നില്‍. ശരത്ചന്ദ്രപ്രസാദ് മൂന്നാം സ്ഥാനത്ത്.
കൊടുവള്ളിയില്‍ മുരളീധരന്‍ ആറായിരത്തില്‍ പരം വോട്ടിന് പിന്നില്‍.
തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ 1100 വോട്ടിന് ലീഡ് ചെയ്യുന്നു.
റാന്നിയില്‍ രാജു എബ്രഹാം 14873 വോട്ടിന് ജയിച്ചു.
കുറ്റിപ്പുറത്ത് കെ.ടി.ജലീല്‍ 901 വോട്ടിന് മുന്നില്‍.
ആലപ്പുഴ കെ സി വേണുഗോപാല്‍ 10400വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു.
പിറവം - ടി.എം. ജേക്കബ് 5206 വോട്ടിന് പിന്നില്‍.
പേരാവൂരില്‍ കെ.കെ. ഷൈലജ 9417 വോട്ടിന് മുന്നില്‍.
തലശ്ശേരിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 60 വോട്ടിന് മുന്നില്‍.
തളിപ്പറമ്പില്‍ സി.കെ.പി. പത്മനാഭന്‍ മുന്നില്‍.
കൊല്ലത്ത് പി.കെ. ഗുരുദാസന്‍ 5200 വോട്ടിന് മുന്നില്‍.
പുനലൂരില്‍ എം.വി.രാഘവന്‍ 210 വോട്ടിന് പിന്നില്‍.
എല്‍ ഡി എഫ് 87 സീറ്റില്‍ മുന്നില്‍
9.52 എഎം
ആലപ്പുഴ കെ സി വേണുഗോപാല്‍ 10400വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു.
എല്‍ ഡി എഫ് 87 സീറ്റിലും യു ഡി എഫ് 52 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.
അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി.സുധാകരന്‍ വിജയിച്ചു.
തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി.കുഞ്ഞുണ്ണി വിജയിച്ചു.
കുറ്റിപ്പുറത്ത് കെ.ടി.ജലീല്‍ 18 വോട്ടിന് ലീഡ് ചെയ്യുന്നു.
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ലീഡ് ചെയ്യുന്നു.
പൊന്നാനിയില്‍ പാലൊളി വിജയിച്ചു
9.48 എഎം
പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാലൊളി മുഹമ്മദുകുട്ടി 28347 വോട്ടിന് വിജയിച്ചു.
തിരുവനന്തപുരം വെസ്റ് സുരേന്ദ്രന്‍ പിള്ള വിജയിച്ചു.
പെരുമ്പാവൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ തോറ്റു.
കോട്ടയത്ത് വി.എന്‍.വാസവന്‍ മുന്നില്‍.
പട്ടാമ്പിയില്‍ സി.പി.മുഹമ്മദ് പിന്നില്‍.
പാലയില്‍ കെ.എം.മാണി ജയിച്ചു
9.46 എഎം
പാലയില്‍ കെ.എം.മാണി ജയിച്ചു.
തിരുവനന്തപുരം വെസ്റ് സുരേന്ദ്രന്‍ പിള്ള വിജയിച്ചു.
മട്ടാഞ്ചേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞ് വിജയിച്ചു.
പുനലൂരില്‍ എം.വി.രാഘവന്‍ പിന്നില്‍.
കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ള പിന്നില്‍.
മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദന്‍ 11799 വോട്ടിന് മുന്നില്‍.
ചങ്ങനാശേരിയില്‍ സി.എഫ്. തോമസ് മുന്നില്‍.
ഹോസ്ദുര്‍ഗില്‍ പള്ളിപ്രം ബാലന്‍ മുന്നില്‍.
തൊടുപുഴയില്‍ പി.ജെ.ജോസഫ് മുന്നില്‍.
എല്‍ഡിഎഫിന് 88 സീറ്റില്‍ ലീഡ്
9.36 എഎം
സംസ്ഥാനത്ത് ഇതുവരെ എല്‍ഡിഎഫ് 88 സീറ്റിലും യുഡിഎഫ് 51സീറ്റിലും ലീഡിചെയ്യുന്നു.
തലശേരിയില്‍ ഉണ്ണിത്താന്‍ മുന്നില്‍
9.30 എഎം
തലശേരിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 6000 വോട്ടിന് ലീഡ് ചെയ്യുന്നു. സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണനാണ് എതിര്‍ സ്ഥാനാര്‍ഥി.
തൊടുപുഴയില്‍ പി ജെ ജോസഫ് നാലായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് ലീഡു ചെയ്യുന്നു.
കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപ്പിള്ള പിന്നില്‍ .
പൊന്നാനിയില്‍ പാലൊളി 16479 വോട്ടിന് മുന്നില്‍.
എല്‍ഡിഎഫിന് നാല് സീറ്റില്‍ വിജയം
9 26 എ എം
പയ്യന്നൂരില്‍ പി.കെ.ശ്രീമതിയും തിരുവനന്തപുരം വെസ്റില്‍ എം.വിജയകുമാറും ഒറ്റപ്പാലത്ത് എം.ഹംസയും ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ഖാദറും വിജയിച്ചു.
മങ്കടയില്‍ എം.കെ.മുനീര്‍ 2700 വോട്ടിന് മുന്നില്‍.
മലമ്പുഴയില്‍ വി.എസ് 8344 വോട്ടിന് ലീഡ് ചെയ്യുന്നു.
മങ്കടയില്‍ കെ.എം മുനീര്‍ 2600വോട്ടിന് ലീഡു ചെയ്യുന്നു.
കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി 74 വോട്ടിന് മുന്നില്‍.
മങ്കടയില്‍ എം കെ. മുനീര്‍ 2700 വോട്ടിന് മുന്നില്‍.
പാലക്കാട്ട് ഒ.രാജഗോപാല്‍ 200വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു.
പൊന്നാനി: പാലൊളി മുഹമ്മദ് കുട്ടി മുന്നില്‍
9 21 എ എം
പൊന്നാനി: പാലൊളി മുഹമ്മദ് കുട്ടി മുന്നില്‍
ബേപ്പൂരില്‍ എളമരം കരിം മുന്നിട്ടുനില്‍ക്കുന്നു.
കൊടുവള്ളിയില്‍ കെ.മുരളീധരന്‍ 3000വോട്ടിന് പിന്നില്‍.
പാലയില്‍ കെ. എം മാണി മുന്നിട്ടുനില്‍ക്കുന്നു.
ഒറ്റപ്പാലത്ത് എം ഹംസ വിജയിച്ചു
പൊന്നാനിയില്‍ പാലൊളി 14000 വോട്ടിന് മുന്നില്‍
കല്‍പ്പറ്റ ശ്രേയാംസ് കുമാര്‍ 830 വോട്ടിന് മുന്നിട്ടു നല്‍ക്കുന്നു.
കുറ്റിപ്പുറം കുഞ്ഞാലിക്കുട്ടി മുന്നില്‍
പയ്യന്നൂരില്‍ 3795 വോട്ടുകള്‍ക്ക് പി കെ ശ്രീമതി മുന്നിട്ടുനല്‍ക്കുന്നു.
കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് താഴുന്നു.
മങ്കട മന്ത്രി എം കെ മുന്നീര്‍ പിന്നില്‍
കാഞ്ഞിരപ്പള്ളി അല്‍ഫോന്‍സ് കണ്ണന്താനം 2000ല്‍പ്പരം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു.
പുതപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നിട്ടുനില്‍ക്കുന്നു.
9 19 എ എം
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ മലമ്പുഴയില്‍ 6000 വോട്ടിന് ലീഡ് ചെയ്യുന്നു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി മുന്നില്‍. അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മുന്നില്‍. കൊടുവള്ളിയില്‍ 5000ല്‍ പരം വോട്ടിന് പിന്നില്‍. 9.10 എഎം
തിരുവനന്തപുരം നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാര്‍ ലീഡ് ചെയ്യുന്നു.
കോവളത്ത് ജോര്‍ജ് മേഴ്സിയര്‍ മുന്നില്‍.
പാലക്കാട് എ.വി.ഗോപിനാഥ് മുന്നില്‍.
നാദാപുരത്ത് ബിനോയ് വിശ്വം മുന്നില്‍.
തിരുവനന്തപുരം വെസ്റില്‍ സുരേന്ദ്രന്‍പിള്ള മുന്നില്‍.
പട്ടാമ്പയില്‍ കെ.ഇ.ഇസ്മായില്‍ മുന്നില്‍.
കല്പറ്റയില്‍ എം.വി.ശ്രേയാംസ്കുമാര്‍ മുന്നില്‍.
ഒറ്റപ്പാലത്ത് എം.ഹംസ മുന്നില്‍.
പൊന്നാനിയില്‍ പാലൊളി മുഹമ്മദുകുട്ടി മുന്നില്‍.
അരൂരില്‍ കെ.ആര്‍.ഗൗരിയമ്മ പിറിലാണ്.
9.00 എഎം
മലമ്പുഴയില്‍ 450 വോട്ടിന് വി.എസ്. ലീഡ് ചെയ്യുന്നു
08.30 എ. എം
ഇടതുമുന്നണി 90 മണ്ഡലങ്ങളിലും ഐക്യമുന്നണി 44 മണ്ഡലങ്ങളിലും മുന്നിലാണ്
പിറവത്ത് ടി എം ജേക്കബ്ബ് 1000 ലേറെ വോട്ടിന് പിന്നിലാണ്.
ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍
08.15 എ എം
കേരളത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി
08.10 എ എം
കേരളത്തിലും മറ്റ് നാല് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി












Click it and Unblock the Notifications