അടിതെറ്റിയവരില്‍ ആറ് മന്ത്രിമാരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മന്ത്രിമാരില്‍ ആറുപേരും പരാജയപ്പെട്ടു. മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തില്‍ മത്സരിച്ച പൊതുമരാമത്തു മന്ത്രി എം കെ മുനീര്‍ പാരാജയപ്പെട്ടു. എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മഞ്ഞളാം കുഴി അലിയോടാണ് മുനീര്‍ പരാജയപ്പെട്ടത്.
തിരൂരില്‍ മത്സരിച്ച വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീറും പരാജയപ്പെട്ടവരില്‍ഉള്‍പ്പെടുന്നു. സി പി എം ഏരി സെക്രട്ടറി പി പി അബ്ദുള്ളക്കുട്ടിയാണ് വിദ്യാഭ്യാസമന്ത്രിക്കെതിരെ വിജയം നേടിയത്.
അരൂരില്‍ മത്സരിച്ച കൃഷിമന്ത്രി ഗൗരിയമ്മ പരാജയപ്പെട്ടു. ഗൗരിയമ്മയുടെ പതിനാറാമത്തെ മത്സരമായിരുന്നു ഇത്തവണത്തേത്. കന്നിയങ്കക്കാരനായ സി പി എമ്മിലെ അഡ്വ. എം എം ആശിഫാണ് ഗൗരിയമ്മക്കെതിരെ വിജയം നേടിയത്.
കോഴിക്കോട് മണ്ഡലത്തില്‍ മത്സരിച്ച വനം മന്ത്രി സുജനപാലിനെതിരെ എതിരാളി സി പി എമ്മിന്റെ യുവപോരാളിയും ഡി വൈ എഫ് ഐ സെക്രട്ടറിയുമായ എം.പ്രദീപ് കുമാര്‍ വിജയം നേടി. പുനലൂരില്‍നിന്ന് മത്സരിച്ച് സഹകരണമന്ത്രി എം വി രാഘവനെ സി പി ഐയിലെ അഡ്വ.രാജുവാണ് പാരജയപ്പെടുത്തിയത്.
കൊല്ലത്തുനിന്ന് ജനവിധി തേടിയ തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ പരാജയപ്പെട്ടു. സി പി എം കേന്ദ്രകമ്മറ്റി അംഗമായ പി കെ ഗുരുദാസനാണ് തൊഴില്‍ മന്ത്രിക്കെതിരെ വിജയം നേടിയത്.












Click it and Unblock the Notifications