കോവളത്ത് നീലന്‍ രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം: ജില്ലയിലെ കോവളം നിയോജകമണ്ഡലത്തില്‍ യു ഡി എഫി സ്ഥാനാര്‍ത്ഥി ജോര്‍ജ് മേഴ്സിയാര്‍(കോണ്‍ഗ്രസ്സ്) 10,825വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു കയറി. ജോര്‍ജ് മെഴ്സിയര്‍ 38764 വോട്ടും നീലലോഹിത ദാസന്‍ നാടാര്‍ 27939 വോട്ടുമാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി റൂഫസ് ഡാനിയലിന് 26175 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രസ്ഥാനായി മത്സരിച്ച് നീലലോഹിത ദാസനാടാരാണ് രണ്ടാം സ്ഥാനത്ത്. നാടാര്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെ കോവളം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.സ്ഥാനാര്‍ത്ഥിത്വം നിഷേധിതിനെത്തുടര്‍ന്ന് നാടാര്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ അത് യു ഡി എഫ് വിജയത്തിന് വഴിയൊരുക്കുമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. സാമുദായിക സമവാക്യങ്ങള്‍ വിധിനിര്‍ണയിക്കുന്ന മണ്ഡലമെന്നാണ് പൊതുവെ കോവളം വിശേഷിപ്പിക്കപ്പെടുന്നത്.












Click it and Unblock the Notifications