മഞ്ചേശ്വരത്ത് ചെര്‍ക്കളം മൂന്നാം സ്ഥാനത്ത്
കാസര്‍കോട്: മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. ദീര്‍ഘകാലമായി ചെര്‍ക്കളം തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എല്‍ഡിഎഫിലെ സി.എച്ച്.കുഞ്ഞമ്പു 4944 വോട്ടിന്റെ അട്ടിമറി വിജയമാണ് നേടിയത്. ബിജെപിയുടെ അഡ്വ.നാരായണ ഭട്ടാണ് രണ്ടാം സ്ഥാനത്ത്. കുഞ്ഞമ്പു 39242 വോട്ടും നാരായണ ഭട്ട് 34413 വോട്ടും നേടിയപ്പോള്‍ 34186 വോട്ടാണ് ചെര്‍ക്കളത്തിന് ലഭിച്ചത്.
പതിവായി മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാറുള്ള എല്‍ഡിഎഫ് നേടിയത് അട്ടിമറി വിജയമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.












Click it and Unblock the Notifications