ഒ.രാജഗോപാലിന് മൂന്നാം സ്ഥാനം മാത്രം
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തില്‍ കെ.കെ.ദിവാകരന്‍ (സിപിഎം) 1344 വോട്ടിന് ജയിച്ചു. എ.വി.ഗോപിനാഥ് (യുഡിഎഫ്) ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മൂന്നാം സ്ഥാനത്താണ്.
യഥാര്‍ത്ഥത്തില്‍ ത്രീകോണ മത്സരമാണ് പാലക്കാട് മണ്ഡലത്തില്‍ നടന്നത്. ഒ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കി ബി ജെ പി യാണതിന് വഴിയൊരുക്കിയത്.
2005ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞടുപ്പില്‍ വിജയം നേടയതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പി മുതിര്‍ന്നത്.
യഥാര്‍ത്ഥത്തില്‍ ബി ജെ പി യുടെ മുഴുവന്‍ പ്രതീക്ഷയും പാലക്കാട്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പാലക്കാട്ടെ വോട്ടര്‍മാര്‍ രാജഗോപാലിനെ മൂന്നാം സ്ഥാനത്തക്കു പിന്തള്ളി.












Click it and Unblock the Notifications