Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍വിജയത്തിന്റെ വീര്യവുമായി വി.എസ്

പാലക്കാട്: മലമ്പുഴ നിയോജകമണ്ഡലത്തില്‍നിന്ന് വി.എസ്.അച്യുതന്ദന്‍ വിജയിച്ചത് താന്‍ അദ്ദേഹം പ്രവചിച്ചതു പോലെ 20,000ല്‍ പരം വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തോടെയാണ്. 20,017 വോട്ടിനാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ സതീശന്‍ പാച്ചേനിയെ വി എസ് പരാജയപ്പെടുത്തിയത്.

4,703വോട്ടുമാത്രമേ സതീശന് നേടാന്‍ കഴിഞ്ഞിട്ടുള്ളു. എല്‍ഡിഎഫ് അധികാരത്തിലേറുകയാണെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള നേതാവെന്ന നിലയില്‍ വാര്‍ത്തകളില്‍ തിളങ്ങിനിന്ന വി.എസ് മാധ്യമങ്ങളിലെ താരപരിവേഷത്തിന് യോജിച്ച വിജയമാണ് മലമ്പുഴയില്‍ നേടിയത്.

1996ലെതിരഞ്ഞെടുപ്പിനു ശേഷം തന്നെ മുഖ്യമന്ത്രിസ്ഥാനത്തെത്തേണ്ടിയിരുന്ന അച്യുതാനന്ദനെതിരെ അന്ന് എല്‍ ഡി എഫിലെ ഒരു പക്ഷം രാഷ്ട്രീയ ഗൂഡാലോചന നടത്തുകയായിരുന്നുവെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു. അന്ന് മാരാരിക്കുളത്ത് മത്സരിച്ച വി.എസ് പരാജയപ്പെടുകയായിരുന്നു.

ഇത്തവണയും മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ പാര്‍ട്ടിയിലുണ്ടായ നീക്കങ്ങള്‍ എല്‍ ഡി എഫ് നേതൃത്വത്തിലും അണികള്‍ക്കിടയിലും കടുത്തപ്രതിസന്ധിക്ക് കാരണമായിരുന്നു. ജനകീയവിഷയങ്ങളില്‍ ഇടപെടുകയും സമരങ്ങള്‍ നയിക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ നേതാവെന്ന വി.എസിന്റെ പ്രതിഛായ പോളിറ്റ് ബ്യൂറോയെ സ്ഥാനാര്‍ഥിത്വ പ്രശ്നത്തില്‍ തീരുമാനം മാറ്റിക്കാന്‍ പ്രേരിപ്പിച്ചു. കൂടുതല്‍ കരുത്തോടെ തിരിച്ചുവന്ന വി.എസിന് മലമ്പുഴയിലെ വോട്ടര്‍മാര്‍ നല്‍കിയ വന്‍വിജയം തിരഞ്ഞെടുപ്പിലെ ഇടതുമുന്നേറ്റത്തിന് കൂടുതല്‍ മിഴിവ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+