ബുദ്ദിയിയുടെ ഡോക്ടര്‍ക്ക് ഭീഷണിക്കത്ത്
ഭുവനേശ്വര്‍: മാരത്തോണ്‍ ഓട്ടത്തില്‍ ലോക റെക്കോര്‍ഡിട്ട നാലുവയസ്സുകാരന്‍ ബുദിയസിംഗിന്റെ പേരില്‍ വിവാദം മുറുകുന്നു. ബുദിയയെ ചികിത്സിച്ച ഡോക്ടര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചതാണ് ബുദിയ വിവാദത്തിന് പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.
മെയ് രണ്ടിന് 7മണിക്കൂര്‍കൊണ്ട് 65കിലോമീറ്റര്‍ ഓടിത്തളര്‍ന്ന ബുദിയയെ പിരശോധിച്ച ശിശുരോഗ വിദഗ്ദ്ധ ഡോ.നിര്‍മ്മല ഡേയ്ക്കാണ് അജ്ഞാത ഭീഷണിക്കത്തു ലഭിച്ചിരിക്കുന്നത്. കത്ത് ഒറിയഭാഷയിലാണ് എഴിതിയിരിക്കുന്നതെന്നും സാധാരണ തപാല്‍ വഴിയാണ് അയച്ചിരിക്കുന്നതെന്നും ഡോ.നിര്‍മ്മല പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ തലവന്‍ അറിയിച്ചു.
ഉറവിടമന്വേഷിക്കുന്നതിനായി കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. കത്തിലെ ഉള്ളടക്കം പരിശോധിച്ച ശേഷം അതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications