അസമില്‍ കൂട്ടുകക്ഷി ഭരണം
ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത. 126അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 53 സീറ്റാണ് ലഭിച്ചത്.
ബോഡോലാന്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണകൂടിയുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിന് ഭരണത്തിലേറാം. ബോഡോപാര്‍ട്ടിക്ക് ആകെ 11സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തരുണ്‍ ഗോഗോയ് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ബോഡോ പാര്‍ട്ടി നേതാക്കളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും.
അസമില്‍ വന്‍ വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന അസം ഗണപരിഷതിന് 24സീറ്റുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. 10സീറ്റുകളാണ് ബിജെ പി നേടിയത്.












Click it and Unblock the Notifications