ഡിഎംകെക്ക് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ
ചെന്നൈ: തമിഴ്നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഡി എം കെയ്ക്ക് കോണ്‍ഗ്രസ്സ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളികളാകുന്നതുസംബന്ധിച്ച് ഇതുവരേ തീരുമാനമായിട്ടില്ല.
തമിഴ്നാടിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി വെള്ളിയാഴ്ച രാവിലെ പാര്‍ട്ടിയുടെ തീരുമാനം ഡിഎംകെ പ്രസിഡന്റ് കരുണാനിധിയെ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ വാര്‍ത്താലേഖകരെ കണ്ട മൊയ്ലി ഡിഎംകെയെ പിന്തുണക്കുന്ന കാര്യം പ്രഖ്യാപിച്ചു.
തമിഴ്നാട്ടില്‍ നല്‍കുന്ന പിന്തുണയ്ക്കു പകരം പോണ്ടിച്ചേരിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഡിഎംകെ പിന്തുണനല്‍കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളികളാകുന്നതു സംബന്ധിച്ചുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനായി വെള്ളിയാഴ്ച തന്നെ ചര്‍ച്ചനടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കരുണാനിധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശനിയാഴ്ച അധികാരം ഏറ്റെടുക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുടെ യോഗം വെള്ളിയാഴ്ച വൈകീട്ട് നടക്കും.












Click it and Unblock the Notifications