ദില്ലിയില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം
ദില്ലി: പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംവരണ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും അനിശ്ചിത കാല സമരം തുടങ്ങി.
മാനവശേഷി വികസന മന്ത്രി അര്‍ജുന്‍സിംഗുമായി നടന്നചര്‍ച്ചക്കു ശേഷം മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് സമരം വീണ്ടും തുടങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.
സമരം തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications