Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളനി പൊളിച്ചതിനെതിരെ മേധ രംഗത്ത്

മുംബൈ: മുംബൈയില്‍ അയ്യായിരത്തിലേറെ കുടുംബങ്ങല്‍ താമസിക്കുന്ന മണ്ഡലയിലെ ഒരു കോളനി അധികൃതര്‍ പൊളിച്ചു നീക്കിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ സമരം പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് അധികൃതര്‍ കോണി പൊളിച്ചു നീക്കിയത്. മണ്ഡലയില്‍ കലക്ടറുടെ അധീനതയിലുള്ള 60 ഏക്കര്‍ സ്ഥലത്താണ് കോളനി നിലനിന്നിരുന്നത്. ഇതുപൊളിച്ചു നീക്കിയതോടെ അവിടെ താമസിച്ച കുടുംബങ്ങളെല്ലാം പെരുവഴിയിലായി.

ഇവിടുത്തെ താമസക്കാരെല്ലാം അനധികൃതമായി കുടിയേറിയതാണെന്ന കലക്ടറുടെ വാദം ശരിയല്ലെന്നും 2004-2005വര്‍ഷത്തില്‍ പൊളിച്ചുനീക്കിയ നിരവധി ചേരിപ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനുവേണ്ടി നീക്കിവെച്ച സ്ഥലമാണിതെന്നും മേധയും സഹപ്രവര്‍ത്തകരും വ്യക്തമാക്കി.

അതുകൊണ്ടുതന്നെ കുടിയൊഴിപ്പിച്ചവരെ തിരികെതാമസിപ്പിക്കുന്നതുവരെ സമരം നടത്തുമെന്ന് മേധ വ്യക്തമാക്കി. കലക്ടറുടെ ഉത്തരവനുസരിച്ച് വന്‍ പൊലീസ് സന്നാഹത്തോടെയാണ് വ്യാഴാഴ്ച കോളനി പൊളിച്ചുമാറ്റിയത്. താമസസ്ഥലം വിട്ടുപോകാന്‍ ജനങ്ങള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പൊലീസ് ബലപ്രയോഗം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+