കുഞ്ഞാലിക്കുട്ടിയുടെ തോല്‍വി ആഘോഷിച്ച് ഐസ്ക്രീം വിതരണം
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ വിവാദ നായകനായ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തോല്‍വി ആഘോഷിച്ച് അന്വേഷി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. വഴിനീളെ ഐസ്ക്രീമും മിഠായിയും വിതരണം ചെയ്തുകൊണ്ടുള്ള റാലിക്ക് അജിത നേതൃത്വം നല്‍കി.
കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുപ്പില്‍ തോല്പിച്ചതിന് അന്വേഷി പ്രസിഡന്റ് അജിത കുറ്റിപ്പുറത്തെ ജനങ്ങളോട് നന്ദി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച ജലീലിനുവേണ്ടി അജിത കുറ്റിപ്പുറത്തെ തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ പങ്കാളിയായിരുന്നു. ലീഗ് നേതാവിനെതിരെ 8781വോട്ടിനാണ് ജലീല്‍ വിജയം നേടിയത്. 2001ലെ തിരഞ്ഞെടുപ്പിലെ 26,105വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് നഷ്ടമായത്.












Click it and Unblock the Notifications