കിണറിലിറങ്ങിയ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു
തൊടുപുഴ: ഉടുമ്പന്‍ചോല ചെമ്മണ്ണാറില്‍ കിണറിലിറങ്ങിയ നാലുപേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. ശാന്തന്‍പാറ മാടപ്പാട്ട് സാബുവിന്റെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ വീട്ടുകാരും ജോലിക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.
ആദ്യം കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ക്ക് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് അവരെ രക്ഷിക്കാനിറങ്ങിയ മറ്റുരണ്ടുപേരും മരിക്കുകയായിരുന്നു.
വീട്ടുടമസ്ഥനായ സാബു(40), കിളച്ചന്‍വിള ബിജു(26), വാഴേപ്പറമ്പില്‍ തങ്കച്ചന്‍(40),കാപ്പില്‍ ജോയി(38) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയ മറ്റുമൂന്നുപേരെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് അപകടം നടന്നത്. പൊലീസും ഫയര്‍ഫോഴ്സും ഏറെ വൈകിയാണ് സംഭവസ്ഥലത്തെത്തിയത്.












Click it and Unblock the Notifications