Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രചാരണം ഇടതിനെത്തുണച്ചു: മുരളി

കോഴിക്കോട്: വി. എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ രക്ഷകനാണെന്ന തരത്തിലുള്ള മാധ്യമപ്രചാരണവും തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളുണ്ടാക്കിയ ആശയക്കുഴപ്പവും ഇടതു വിജയം അനായാസമാക്കിയെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.

യു ഡി എഫിലെ പടലപ്പിണക്കങ്ങളും ജനങ്ങള്‍ക്കിടയിലെ സര്‍ക്കാര്‍ വിരുദ്ധ വികാരവുമാണ് തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ പരാജയത്തിന് കാരണമായത്. എന്നാല്‍ ഈ പരാജയം യുഡിഎഫ്-ഡിഐസി ബന്ധത്തെ ബാധിക്കില്ലെന്ന് മുരളി വ്യക്തമാക്കി.

ഇടതുമുന്നണിയുടെ വിജയം താല്കാലികം മാത്രമാണ് . വൈകാതെതന്നെ ജനങ്ങള്‍ക്ക് ഇടതുഭരണം മടുക്കും. ഇത്തവണത്തെ ജനവിധിയെ മാനിക്കുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാനുള്ള അവസരമായി ഇതിനെകാണുന്നു-മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+