Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസിക്ക് എല്ലാ സഹായവും നല്‍കി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഡിഐസിക്ക് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ഗീയ കാര്‍ഡ് കളിച്ചാണ് ഇടതുപക്ഷം അധികാരത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ക്ക് രാജി നല്‍കിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് ഡിഐസി സ്ഥാനാര്‍ഥികള്‍ ആരും പറയില്ല. 140 സ്ഥാനാര്‍ഥികളും ജയിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയമുറിവുകള്‍ ആരും മനസില്‍ വച്ചിട്ടില്ല.

വര്‍ഗീയ കാര്‍ഡ് ഇറക്കിയാണ് പ്രതിപക്ഷം ജയിച്ചത്. അവര്‍ക്ക് അഭിമാനിക്കാവുന്ന വിജയമാണോ ഉണ്ടായതെന്ന് ഇടതുപക്ഷം പറയണം. മദനിയുടെ ഫോട്ടോ വച്ചാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വോട്ട് പിടിച്ചത്. വരും ദിവസങ്ങളില്‍ ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും.

കഴിഞ്ഞ 20 മാസത്തെ ഭരണത്തില്‍ തനിക്ക് സംതൃപ്തിയുണ്ട്. ക്രിയാത്മക പ്രതിപക്ഷമായി സഭയില്‍ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കും. പാളിച്ചകള്‍ തിരുത്തി മുന്നോട്ട് പോകും.

നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായി. കേരളത്തിന്റെ വികസനത്തിന് ശരിയായ ഒരു പാത തുറക്കാന്‍ സാധിച്ചു. ആര് അധികാരത്തില്‍ വന്നാലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം യുഡിഎഫ് രൂപം നല്‍കിയ വികസന നയങ്ങളില്‍ നിന്നും പിന്നോട്ട് പോകാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+