മുഖ്യമന്ത്രി വിജയിച്ചവരില്‍ നിന്ന്: പിണറായി
തിരുവനന്തപുരം: വിജയിച്ച സിപിഎം സ്ഥാനാര്‍ഥികളില്‍ ഒരാളാകും മുഖ്യമന്ത്രിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മെയ് 15 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഒരു വലിയ പ്രശ്നമായി ഉയരില്ല. 15നു ശേഷം രണ്ട് ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ തുടര്‍ച്ചയാണ് ഇത്തവണയുമുണ്ടായത്. മുസ്ലീം ലീഗ് നേതാക്കള്‍ സമുദായത്തിന്റെ ഉന്നമനത്തിനായല്ല പ്രവര്‍ത്തിക്കുന്നതെന്ന് മുസ്ലീം സമൂഹം മനസ്സിലാക്കയതാണ് ലീഗിന്റെ വന്‍ പരാജയത്തിനു കാരണം. ഇടതുമുന്നണി മുന്നോട്ടു വച്ച പരിപാടികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതിനു തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ഇടതുമുന്നണിക്കേ സാധിക്കൂവെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്മാര്‍ട്ട് സിറ്റിയോട് സി പി എമ്മിന് എതിര്‍പ്പില്ല. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് കൈമാറുന്നതിനെയാണ് സിപിഎം എതിര്‍ത്തത്.
സംസ്ഥാനത്തേക്ക് ഐടി കമ്പനിള്‍ വരുന്നതിനെ സിപിഎം പ്രഥമ പരിഗണന നല്‍കുന്നു. എന്നാല്‍ പരാമ്പരാഗത വ്യവസായങ്ങളെയും കാര്‍ഷികമേഖലയേയും നവീകരിക്കുന്നതിനാണ് ഇടതുമുന്നണി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പിണറായി വിജയന്‍ അറിയിച്ചു.












Click it and Unblock the Notifications