ദുബയ് ജയിലില്‍ മലയാളി മരിച്ചു
ദുബയ്: ദുബായിലെ ജയിലില്‍ മലയാളി തടവുകാരന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായി ദുബായ് പൊലീസ് അറിയിച്ചു.
15വര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുള്‍ റഹ്മാന്‍ കോശി(49) യെയാണ് ഹൃദയാഘാതം വന്ന് മരിച്ചനിലയില്‍ ബുധനാഴ്ച ജയിലിലെ സെല്ലില്‍ കണ്ടെത്തിയത്. രാവിലത്തെ പ്രാര്‍ത്ഥനക്കു ശേഷമാണ് കോശി മരിച്ചതെന്ന് അയാളുടെ സുഹൃത്തുക്കല്‍ വ്യക്തമാക്കി.
മരിച്ച കോശിക്ക് നാട്ടില്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം പെട്ടെന്നു തന്നെ നാട്ടിലെത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications