ശ്രീലങ്കയില്‍ പുലികളുമായി അടിയന്തര ചര്‍ച്ച
കൊളമ്പോ: ശ്രീലങ്കന്‍ സമാധാന പ്രവര്‍ത്തകര്‍ തമിഴ് പുലികളുമായി അടിയന്തര ചര്‍ച്ച നടത്തും.
വ്യാഴാഴ്ച പുലികള്‍ നടത്തിയ ആക്രമണത്തില്‍ അമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ആക്രമണം നടത്തിയ തമിഴ് പുലികളുടെ പ്രവര്‍ത്തനത്തെ യൂറോപ്യന്‍ സമാധാന സമിതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
2002ല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ക്കരാറിന്റെ ഭീമമായ ലംഘനമാണ് വ്യാഴാഴ്ച പുലികള്‍ നടത്തിയതെന്നും സമിതി കുറ്റപ്പെടുത്തി. വ്യാഴാഴ്ചയുണ്ടായ നാവിക ആക്രമണത്തില്‍ 17സൈനികരും 40പുലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ പരിശീലനം നടത്തുന്നതിനിടയിലേക്ക് നാവിക സേനാംഗങ്ങള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് പുലികള്‍ ആരോപിച്ചു.












Click it and Unblock the Notifications