Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പദം : പി ബിക്കുമുന്നില്‍ വി എസ്

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ സി പി എം പോളിറ്റ് ബ്യൂറോ മീറ്റിംഗ് ശനിയാഴ്ച ദില്ലിയില്‍ നടക്കും . കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. എസ് അച്യുതാനന്ദന്റെ പേരുതന്നെയാണ് പൊളിറ്റ് ബ്യൂറോയുടെ മുഖ്യ പരിഗണനിയലുള്ളത്.

പാലൊളി മുഹമ്മദ് കുട്ടിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖ നേതാവ്. പാലൊളിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള അഭിപ്രായങ്ങളും പി ബിക്കു മുമ്പിലുണ്ട്. പൊളിറ്റ് ബ്യൂറോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പിണറായി വിജയനും വി എസും ഇന്നലെതന്നെ ദില്ലിയിലെത്തി.

സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വി.എസ് ചര്‍ച്ചനടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചരണകാലത്ത് തല്കാലത്തേക്ക് ശമിച്ച തര്‍ക്കം മുഖ്യമന്ത്രി തീരുമാനവുമായി ബന്ധപ്പെട്ട് ആളിക്കത്തുമെന്നാണ് സൂചനകള്‍. പി.ബി യോഗത്തിനുശേഷം ചേരുന്ന സംസ്ഥന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതിയോഗങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസ് വരുമെന്നുറപ്പായതോടെ ആഭ്യന്തര വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ക്കായി പിണറായി പക്ഷം പിടിമുറുക്കിയേക്കും. ആഭ്യന്തരമന്ത്രി സ്ഥാനം കൊടിയേരി ബാലകൃഷ്ണന് നല്‍കണമെന്നതാണവര്‍ ഉന്നയിക്കുന്ന ആവശ്യം.

പാര്‍ട്ടിയില്‍ ഐക്യംനിലനിര്‍ത്താന്‍ ഇതാവശ്യമാണെന്നാണ് പിണറായി പക്ഷം പറയുന്നത്. എന്നാല്‍ ആഭ്യന്തരവകുപ്പില്ലാതെ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ വി എസ് തയ്യാറാകാനിടയില്ലെന്നും അഭിപ്രായങ്ങളുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും തലയിലേറ്റി പാര്‍ട്ടിയെ വന്‍വിജയത്തിലേക്കു നയിച്ച് വിഎസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാനവും സഹപ്രവര്‍ത്തകരും വേണമെന്നതാണ് ആവശ്യം .

വി എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി മുന്‍ എം എല്‍ എ എം.വി ജയരാജന്റെ പേരും പിണറായി പക്ഷം നിര്‍ദേശിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍ കരയില്‍ വിജിയിച്ച വി ജെ തങ്കപ്പന്റെ പേരാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതെന്നും സൂചനയുണ്ട്. സുപ്രധാനമായ വകുപ്പുകളും പേരുകളുമൊഴികെയുള്ള കാര്യങ്ങളില്‍ ഇടപെടില്ലെന്നാണ് കേന്ദ്രനേതൃത്വം നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+