ബുദ്ധദേവ് ഭട്ടാചാര്യ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും
ദില്ലി: ബംഗാളിലെ ഏഴാമത്തെ ഇടതു സര്‍ക്കാറിനെ ബുദ്ധദേവ് ഭട്ടാചാര്യതന്നെ നയിക്കും. ബുദ്ധദേവ് മെയ് 18ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ശനിയാഴ്ച നടന്ന പൊളിറ്റ് ബ്യൂറോ യോഗമാണ് ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് രണ്ടാമതും ബുദ്ധദേവിനെത്തന്നെ തിരഞ്ഞെടുത്തത്. ബുദ്ധദേവിനെത്തന്നെ മുഖ്യമന്ത്രിയാക്കാനുള്ള ബംഗാള്‍ സ്റേറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശത്തിന് പൊളിറ്റ് ബ്യൂറോ അംഗീകാരംനല്‍കുകയായിരുന്നു.
പൊളിറ്റ് ബ്യൂറോയിലെ ആകെയുള്ള 17അംഗങ്ങളില്‍ 16പേര്‍ പങ്കെടുത്ത അഞ്ചുമണിക്കൂര്‍ നീണ്ട സമ്മേളനം യോഗത്തിനുശേഷമാണ് സി പിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബുദ്ധദേവിന്റെ പേര് പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജ്യോതി ബസു യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications