തരുണ്‍ ഗോഗോയ് മെയ് 17ന് സ്ഥാനമേല്‍ക്കും
ഗുവാഹത്തി: മെയ് 17ന് അസ്സം മുഖ്യമന്ത്രിയായി തരുണ്‍ ഗോഗോയ് സത്യപ്രദിഞ്ജ ചെയ്ത് സ്ഥാനമേല്‍ക്കുമെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച നടന്ന യോഗത്തില്‍ ഗോഗോയിയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്.
ശനിയാഴ്ച അസ്സം ഗവര്‍ണറെക്കണ്ട് ഗോഗോയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു. ഇതുരണ്ടാം തവണയാണ് തരുണ്‍ ഗോഗോയ് അസ്സം മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
126 അംഗ മന്ത്രിസഭിയില്‍ 53സീറ്റാണ് കോണ്‍ഗ്രസ്സിനുള്ളത്. 2001ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച 71 സീറ്റാണ് ഇത്തവണ 53ആയി കുറഞ്ഞത്. കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബോഡോ പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സ് സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി ബോഡോ പാര്‍ട്ടി അവകാശമുന്നയിച്ചിട്ടുണ്ട്.
അതുകൂടാതെ രണ്ട് സ്വതന്ത്ര മന്ത്രിസ്ഥനങ്ങളും തങ്ങളുടെ പ്രതിനിധികള്‍ക്ക് ലഭിക്കണമെന്ന് ബോഡോ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ബോഡോ പാര്‍ട്ടിയുടെ ഈ ആവശ്യത്തില്‍ തങ്ങള്‍ക്ക് വയോജിപ്പില്ലെന്നും ചര്‍ച്ചകള്‍ക്കു ശേഷം അഭിപ്രായവ്യത്യസങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഗോഗോയ് വ്യക്തമാക്കി.












Click it and Unblock the Notifications