Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് 15ന് ദില്ലിയില്‍ മെഡിക്കല്‍ ബന്ദ്

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) പിന്തുണ പ്രഖ്യാപിച്ചു.

സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ദില്ലിയില്‍ 14മണിക്കൂര്‍ മെഡിക്കല്‍ ബന്ദുനടത്താനും എം എം എ ആഹ്വാനം ചെയ്തിട്ടുണ്ട്. അടിയന്തര സേവനങ്ങളെ ബന്ദുബാധിക്കല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംവരണപ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ 25ന് ദേശവ്യാപകമായി ബന്ദാചരിക്കുമെന്നും ഐഎംഎ പ്രസിഡന്റ് സഞ്ജീവ് മാലിക് അറിയിച്ചു.

വെള്ളിയാഴ്ച നടന്ന സമരത്തിനിടെ വിദ്യാര്‍ത്ഥികളും പൊലീസും നഗരത്തില്‍ ഏറ്റുമുട്ടി. സൗത്ത് ബ്ലോക്കില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിനുനേരെ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇന്ത്യാഗേറ്റില്‍നിന്ന് പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞപ്പോള്‍ കല്ലേറുണ്ടായി. സമരക്കാരെ പൊലീസ് പിന്നീട് അറസ്റുചെയ്തു നീക്കി.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ റേസ് കോഴ്സിലെ വസതി, സൗത്ത് ബ്ലോക്ക് , കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി താമസിക്കുന്ന ജനപഥ്-10 , കേന്ദ്ര മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിന്റെ അക്ബര്‍ റോഡിലെ വസതി എന്നിവിടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+