കാശ്മീരില്‍ ഗ്രനേഡാക്രമണത്തില്‍ 2മരണം
ജമ്മു: ജമ്മുകാശ്മീരിലെ ധോഡയില്‍ യില്‍ അജ്ഞാതരായ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 15പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണ്. ദോഡയിലെ ബസ് സ്റാന്റിലാണ് ശനിയാഴ്ച ആക്രമണം നടന്നത്. ജമ്മുകാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനത്തിനെതിരെ ബി ജെ പി പ്രതിഷേധ റാലി ആഹ്വാനം ചെയ്തതിനുപിന്നാലെയാണ് ആക്രമണം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications