കേരള നിയമസഭയില്‍ 64പുതുമുഖങ്ങള്‍
തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാം നിയമസഭയില്‍ 64 പുതുമുഖങ്ങളാണുള്ളത്. ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗം 27 കാരനായ കെ.എസ്.യു പ്രസിഡന്റ് വിഷ്ണുനാഥാണ്. ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് വിഷ്ണുനാഥ് വിജയിച്ചത്.
ഇപ്പോള്‍ നാലാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയാണ് ഈ യുവനേതാവ് . എണ്‍പത്തി രണ്ട് വയസുള്ള സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദനാണ് സഭയിലെ ഏറ്റവും പ്രായമുള്ള അംഗം.എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം സഭയിലെത്തിയത് പാലായില്‍ നിന്ന് 12 പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട കെ.എം.മാണിയാണ്.
രണ്ടാം സ്ഥാനം 9 പ്രാവശ്യം പുതുപ്പള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്. സഭയിലെ അംഗങ്ങളില്‍ 40 പേര്‍ രണ്ടാമത്തെ പ്രാവശ്യം എം.എല്‍.എ മാരായവരും 15 പേര്‍ മൂന്നാം വട്ടം തെരഞ്ഞെടുക്കപ്പെട്ടവരുമാണ്.












Click it and Unblock the Notifications