എല്‍ഡിഎഫ് ഘടകകക്ഷിയോഗം തുടങ്ങി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനങ്ങള്‍ വിലയിരുത്താനും മന്ത്രിമാരെതീരുമാനിക്കാനുമായി ഇടതുമുന്നണി ഘടകകക്ഷികളുടെ യോഗം തുടങ്ങി. സി.പി.ഐ, ജനതാദള്‍ സെക്യൂലര്‍ എന്നീ പാര്‍ട്ടികളുടെ യോഗങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ആര്‍.എസ്.പിയുടെ യോഗവും ചേരും.
17ചേരുന്ന ഇടുതുമുന്നണിയോഗത്തിനുശേഷം മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിക്കും. ശനിയാഴ്ച നടക്കുന്ന പൊളിറ്റ് ബ്യൂറോ മീറ്റിംഗിനു ശേഷം മെയ് 15ന് സംസ്ഥാനസമിതി യോഗം ചേരും.
കഴിഞ്ഞ നായനാര്‍ മന്ത്രിസഭയില്‍ 14മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഘടകകക്ഷികളുടെ എണ്ണം വര്‍ദ്ധിച്ച നിലക്ക് ഓരോ കക്ഷിക്കും മന്ത്രിസഭയില്‍ പ്രാധിനിത്യം നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
അങ്ങനെയാവുമ്പോള്‍ മുഖ്യമന്ത്രിയടക്കം 17മന്ത്രിമാര്‍ മന്ത്രിസഭിയില്‍ ഉണ്ടാകാനിടയുണ്ട്. വി എസ് അച്യുതാനന്ദന്‍, പാലോളി മുഹമ്മദ് കുട്ടി, കൊടിയേരി ബാലകൃഷ്ണന്‍, ഡോ.തോമസ് ഐസക്, എം എ ബേബി, പി കെ ശ്രീമതി, പി കെ ഗുരുദാസന്‍, എ കെ ബാലന്‍ എന്നിവര്‍ സി പിഎമ്മില്‍നിന്നും മന്ത്രിസഭിയിലുണ്ടാകുമെന്നാണ് സൂചന.
സി.ദിവാകരന്‍, കെ.പി.രാജേന്ദ്രന്‍, മാങ്കോട് രാധാകൃഷ്ണന്‍, മുല്ലക്കര രത്നാകരന്‍ എന്നിവരുടെ പേരുകളാണ് സി.പി.ഐ യുടെ പരിഗണനിയിലുള്ളത്. ഇന്നത്തെ യോഗത്തില്‍ ഇതു സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്തും. സി.പി.ഐ സംസ്ഥാന കമ്മിറ്റിയിലെ മുഴുവന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജനതാദള്‍ സെക്യുലറിന്റെ യോഗവും മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തും.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചയും ഇതോടൊപ്പം നടക്കും. ഈ മാസം ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്ത്രിമാരെക്കുറിച്ചും മറ്റും ജനതാദള്‍ അന്തിമ തീരുമാനം കൈക്കൊണ്ടേയ്ക്കും.
ആര്‍.എസ്.പിയുടെ യോഗം വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കും. പാര്‍ട്ടി സംസ്ഥാനഅധ്യക്ഷന്‍ ചന്ദ്രചൂഡന്റെ പരാജയകാരണം വിശദമായി യോഗത്തില്‍ ചര്‍ച്ച ചെയ്യും












Click it and Unblock the Notifications