അനധികൃതമായികടത്തിയ 700ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
കോട്ടയം: ബാംഗ്ലൂരില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന 700ലിറ്റര്‍ സ്പിരിറ്റ് കുറവിലങ്ങാടിനടുത്തുവെച്ച് ശനിയാഴ്ച രാവിലെ പൊലീസ് പിടികൂടി. കാറില്‍കൊണ്ടുവരികയായിരുന്ന സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്.
സ്പിരിറ്റു കടത്താനുപയോഗിച്ച ിഫോര്‍ഡ് ഐക്കണ്‍ കാറും അതിലുണ്ടായിരുന്ന എടത്വാ സ്വദേശി ബിനു, പന്തളം സ്വദേശി രാജേഷ് എന്നിവരെയും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ കന്നാസുകളില്‍ സൂക്ഷിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.
കോട്ടയം, ചങ്ങനാശേരി ഭാഗത്തേക്കാണ് സ്പിരിറ്റു കടത്തുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാര്‍ സ്ഥിരമായി എം സി റോഡിലൂടെ പോകാറുണ്ടെന്നും ഇതിനുമുമ്പും അധികൃതരുടെ കണ്ണുവെട്ടിച്ച് സ്പിരിറ്റ് കടത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications