അിപര്‍വ്വത മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ മൗണ്ട് മെറാപി അിപര്‍വ്വതത്തിനടുത്തുനിന്നും ആയിരക്കണക്കിനാളുകളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കാന്‍ ഇന്തോനീഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ആഴ്ചകളായി സജീവാവസ്ഥയില്‍ തുടരുന്ന അിപര്‍വ്വതം പൊട്ടിത്തെറിക്കുള്ള ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് സര്‍ക്കാറിന്റെ ഈ നടപടി. സമീപ നഗരങ്ങളിലുള്ള ജനങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നൂറോളം കുടുംബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയതായി ഔദ്യോഗിക വക്താവ് അറിയിച്ചു.
ഏഴായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. 3000മീറ്റര്‍ ഉയരമുള്ള അിപര്‍വതത്തില്‍ നിന്നും ഉയരുന്ന വിഷവാതകം ശ്വസിച്ച് 20പേര്‍ ഇതിനുമുമ്പ് കൊല്ലപ്പെട്ടിരുന്നു. 1930ല്‍ ഇത് പൊട്ടത്തെറിച്ചപ്പോള്‍ 1,300പേര്‍ മരിച്ചിരുന്നു. അപകട സൂചനാ കോഡിലെ ഉയര്‍ന്ന ചുവപ്പു സിലാണ് മേഖലയില്‍ നല്‍കിയിരിക്കുന്നതെന്ന് വോള്‍ക്കാനോ റിസര്‍ച്ച് ആന്റ് ടെക്നോളജി മേധാവി സുബാന്‍ഡ്രിയോ പറഞ്ഞു.












Click it and Unblock the Notifications