ഇന്തോനീഷ്യയില്‍ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനീഷ്യിയിലെ സുമാത്ര ദ്വീപിനു സമീപം ശനിയാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബാന്‍ഡ ആസെ നഗരത്തിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിലാണ് 47കിലോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ചലനം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.
2004ഡിസംബറിലുണ്ടായ സുനാമിക്കുശേഷം സുമാത്രയുടെ തീരത്ത് നിരന്തരമായി ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications