ലോട്ടസ് ആശുപത്രിക്ക് ലോകറെക്കോര്‍ഡ്
കോയമ്പത്തൂര്‍: അഞ്ച് ദിവസം നീണ്ടുനിന്ന ഇന്റര്‍ നാഷണല്‍ ഓഫത്താല്‍മിക് കോണ്‍ഫറന്‍സ് നടത്തി കോയമ്പത്തൂരിലെ ലോട്ടസ് കണ്ണാശുപത്രി ലോകറെക്കോര്‍ഡിട്ടു.
സൂപ്പര്‍സ്റാര്‍ ലിബ്ര എന്ന ആഢംബരക്കപ്പലില്‍ അഞ്ചുദീവസം നീണ്ട കോണ്‍ഫറന്‍സ് നടത്തിയാണ് ലോട്ടസ് ആശുപത്രി ലിംകാ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയത്.
കോണ്‍ഫറന്‍സില്‍ നേത്രചികിത്സാ രംഗത്തെ പഠനത്തിനും പരിശീലനത്തിനും ലക്ഷ്യമിട്ടു നടത്തിയ കോണ്‍ഫറന്‍സില്‍ ഇന്ത്യയിലാകമാനം നേത്രചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന 160 ആളുകളും അവരുടെ കുടംബാംഗങ്ങളും പങ്കെടുത്തതായി ലോട്ടസ് ആശുപത്രി മേധാവി സെല്‍വ കെ സുന്ദരമൂര്‍ത്തി പറഞ്ഞു. കോണ്‍ഫറന്‍സില്‍ വിദഗ്ദ്ധര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.












Click it and Unblock the Notifications