സംവരണനിയമം: വിദ്യാര്‍ത്ഥികള്‍ നിരാഹാരം തുടങ്ങി
ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ സംവരണനയങ്ങള്‍ക്കെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതനിരാഹാര സമരം തുടങ്ങി.
ദില്ലിയിലെ അഞ്ച് പ്രമുഖ മെഡിക്കല്‍ കോളേജുകളിലെ നൂറോളം വിദ്യാര്‍ത്ഥികളാണ് പ്രമുഖ ആരോഗ്യ സ്ഥാപനമായ എ ഐ ഐഎം എസില്‍ ഞായറാഴ്ച രാവിലെ നിരാഹാരമാരംഭിച്ചത്. ശനിയാഴ്ച വൈകിട്ടാണ് പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ത്ഥിള്‍ നിരാഹാരസമരം തുടങ്ങുന്നതിനെക്കുറിച്ച് തീരുമാനിച്ചത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ക്കായി 27ശതമാനം സംവരണം കൊണ്ടുവരാനുള്ള കേന്ദ്രതീരുമാനം പിന്‍വലിക്കുക. നിലവിലുള്ള സംവരണ നയം പുനപരിശോധിക്കു എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍.












Click it and Unblock the Notifications