കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ നിരാഹാരസമരത്തിലേക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സംവരണ വിരുദ്ധസമരത്തിന്റെ ഭാഗമായി അഞ്ച് കേന്ദ്രസ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ ഐഐടി യിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കുചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുരയാണ്. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരം ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ ശനിയാഴ്ച സമാധാനപരമായി നടന്ന സമരത്തിനുനേരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ശനിയാഴ്ച നടന്ന സമരം തലസ്ഥനത്തെ അഞ്ച് ആശുപത്രികളിലെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. സമരക്കാര്‍ തിങ്കളാഴ്ച ദില്ലിയില്‍ മെഡിക്കല്‍ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് നടപടിയെടുത്തില്ലെങ്കില്‍ രാജ്യവ്യാപകമായി ബന്ദുനടത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X