ഡിഐസി ധാരണയില്‍ അപാകതയില്ല: എം എം ഹസ്സന്‍
തിരുവനന്തപുരം: മുമ്പ് ഡിഐസിയുമായി തിരഞ്ഞെടുപ്പുധാരണയുണ്ടാക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് കെപിസിസിക്ക് തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ്സ് വക്താവ് എം എം ഹസ്സന്‍ പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെയും സമ്മതപ്രകാരമാണ് ഡി ഐസിയുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ അത് ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്തില്ലെന്ന് ഹസ്സന്‍ വ്യക്തമാക്കി. യു ഡിഎഫ്-ഡിഐസി ബന്ധത്തിന്റെ മുഴുവന്‍ ഉത്തരാവാദിത്തവും എ കെ ആന്റണിയുടെ ചുമലില്‍ ചാരുന്ന തരത്തിലുശ്ശ മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയല്ല.
രാഷ്ട്രീയത്തില്‍ സംശുദ്ധ വ്യക്തിത്വത്തിനുടമയായ ആന്റണിയുടെ വ്യക്തിത്വത്തിന് കളങ്കം ചാര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്-ഹസ്സന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രാജിവെക്കണമെന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ പാര്‍ട്ടി ചെവിക്കൊള്ളുന്നില്ലെന്നും സാമുദായിക നേതാക്കളെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുണ്ടായ കാരണത്തെ പാര്‍ട്ടി വിലയിരുത്തുമെന്നും അതിനുശേഷം ഉറച്ച ചുവടുവെപ്പോടെ മുന്നോട്ടു പോകുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications