Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയകാരണം യുഡിഎഫ് ബന്ധമല്ല: മുരളീധരന്‍

കോഴിക്കോട്: യു ഡി എഫുമായുണ്ടാക്കിയ ബന്ധമാണ് നിയസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ഡി ഐസി പ്രസിഡന്റ് കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മാത്രമല്ല യുഡി എഫ് ബന്ധം ഒരു തരത്തിലും പാര്‍ട്ടിക്ക് ദോഷം ചെയ്തിട്ടില്ലെന്നും മുരളി വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരാണ് കൊടുവള്ളിയില്‍ പാര്‍ട്ടിയുടെ പാരാജയത്തിന് കാരണക്കാരെന്ന് ശനിയാഴ്ച നടന്ന മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ പാര്‍ട്ടി വിലയിരുത്തി.

കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ പാര്‍ട്ടിയിലെ ഒരു വഭാഗം പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുകയോ വേണ്ടത്ര പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. 16ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റിയോഗം പരാജയകാരണം വ്യക്തമായി ചര്‍ച്ചചെയ്യുമെന്നും മുരളീധരന്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഇനിയുള്ള നിലപാടുകളും നയങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്യും.

മുരളീധരന്റെയും ജില്ലാ പ്രസിഡന്റ് കെ.സാദിരിക്കോയയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ കൊടുവള്ളി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. വിവിധ പഞ്ചായത്തുകളിലായി പാര്‍ട്ടിക്ക് 29പഞ്ചായത്തംഗങ്ങളും രണ്ടു പഞ്ചായത്ത് പ്രസിഡന്റുമാരും രണ്ടു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിന്റുമാരുമുള്ള കൊടുവള്ളിയില്‍ ചിട്ടയോടെ പ്രവര്‍ത്തിക്കുകയായിരുന്നെങ്കില്‍ അനായാസ വിജയം നേടാന്‍ കഴിയുമായിരുന്നെന്നും യോഗം വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+