ഇറാഖില്‍ കാര്‍ബോംബുസ്പോടനത്തില്‍ 5പേര്‍ കൊല്ലപ്പെട്ടു
കര്‍ബല: ഇറാഖിലെ ഷിയാകളുടെ വിശുദ്ധ നഗരമായ കര്‍ബലയില്‍ ഒരു സര്‍ക്കാര്‍ കെട്ടിടത്തിനടുത്തുണ്ടായ കാര്‍ ബോംബു സ്ഫോടനത്തില്‍ ചുരുങ്ങിയത് 5പേര്‍കൊല്ലപ്പെടുകയും 19പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്കുശേഷം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തുന്ന സമയത്താണ് ആക്രമണം നടന്നത്. വന്‍ സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തിന്റെ 300മീറ്റര്‍ അകലെനിന്നാണ് കാര്‍ബോംബ് പൊട്ടിത്തെറിച്ചത്.
ഗതാഗതത്തിരക്കു കൂടുതലുള്ള സ്ഥലത്തുണ്ടായ സ്ഫോടനത്തില്‍ എട്ട് കാറുകളും കത്തിയമര്‍ന്നിട്ടുണ്ട്. സുന്നി അനുഭാവമുള്ള എതെങ്കിലും തീവ്രവാദ സംഘടനയായിരിക്കും സ്ഫോടനത്തിനുപിന്നിലെന്ന് സംശയിക്കടുന്നതായി അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications