കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഡോധരയില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

വഡോധര: പുരാതന ദര്‍ഗ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സാമുദായിക സംഘര്‍ഷം നിലനിന്ന ഗുജറാത്തിലെ വഡോധരയില്‍ ജനജീവിതം സാധാരണനിലയിലേക്കെത്തി. പുതിയപ്രശ്നങ്ങളില്ലാത്തതിന്റെ പശ്ചാത്തലത്തില്‍ ഇവിടെയുള്ള നാല് പൊലീസ് സ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചതായി പൊലീസ് അറിയിച്ചു.

റൗപുര, നവാപുര, കരേലിബാഗ്, വാഡി എന്നിവിടങ്ങലിലാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. മറ്റു രണ്ടിടങ്ങളില്‍ കര്‍ഫ്യൂ ഇളവു ചെയ്തിട്ടുണ്. രൂക്ഷമായ പ്രശ്നം നിലനിന്നിരുന്ന പാനിഗട്ടില്‍ കര്‍ഫ്യൂ തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

റോഡ് വീതികൂട്ടുന്നതിനായി ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള ദര്‍ഗപൊളിച്ചുനീക്കാനായി കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് മെയ് ഒന്നിന് വഡോധരയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 7പേര്‍ കൊല്ലപ്പെടുകയും അറുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X