സോണിയ മൂല്ല്യങ്ങള്‍ക്കായി നിലകൊള്ളും: പ്രിയങ്ക
ദില്ലി: സോണിയാഗാന്ധി ജീവിതമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമെന്ന് മകള്‍ പ്രിയിങ്ക വ്യക്തമാക്കി. സോണിയാഗാന്ധിയുടെ സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പ്രയിങ്ക.
ഇത്തരം മൂല്ല്യങ്ങള്‍ക്കൊപ്പം നിന്നതിന്റെ ഫലമാണ് സോണിയക്ക് റായ്ബറേലിയില്‍ന്നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടാന്‍ കഴിഞ്ഞത്. രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഇനിയും അത്തരം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. പ്രയങ്ക പറഞ്ഞു.
സോണിയാ ഗാന്ധിയുടെ മകളാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു. വന്‍ ഭൂരിപക്ഷം നല്‍കി തന്റെ അമ്മയെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങളെയോര്‍ത്തും അമ്മയുടെ മികച്ചവിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച സഹോദരന്‍ രാഹുലിനെക്കുറിച്ചും താന്‍ അഭിമാനം കൊള്ളുകയാണെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications