സോണിയ സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: ഉത്തര്‍ പ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച ലോക്സഭാംഗമായി സ്ഥാനമേറ്റു.
ഹിന്ദിയിലാണ് സോണിയ സത്യപ്രതിജ്ഞചെയ്തത്.കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളെക്കൂടാതെ മക്കളായ രാഹുല്‍, പ്രയങ്ക, പ്രയങ്കയുടെ ഭര്‍ത്താല് റോബര്‍ട്ട് വധേര എന്നിവരും സോണിയയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ശംബളം പറ്റുന്ന പദവി വിവാദത്തെത്തുടര്‍ന്ന് എം പി സ്ഥാനം രാജിവെച്ച സോണിയ റായ് ബറേലി ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് വീണ്ടും ലേക് സഭയിലെത്തുന്നത്.












Click it and Unblock the Notifications