സിപിഐ മന്ത്രമാരുടെ പാനല്‍ തയ്യാറാക്കി
തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലേക്ക് മന്ത്രിമാരായി നിര്‍ദേശിക്കാന്‍ നാല് പേരുടെ പാനലിന് ഞായറാഴ്ചനടന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ സിപിഐ രൂപം നല്‍കി. പാര്‍ട്ടിക്ക് എത്ര മന്ത്രിസ്ഥാനം കിട്ടുമെന്നകാര്യം തീര്‍പ്പായിട്ടുമാത്രമേ ഇവരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളുവെന്നും ഞായറാഴ്ച നടന്ന എക്സിക്യൂട്ടീവില്‍ തീരുമാനിച്ചു.
കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, സി ദിവാകരന്‍, മാങ്കോട് രാധാകൃഷ്ണന്‍, എന്നിവരാണ് പാനലില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കെ പി രാജേന്ദ്രനെ നിയമസഭാ കക്ഷിനേതാവാക്കാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ സിപിഐക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങളും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് ഉണ്ടായിരുന്നത്.
ഇത്തവണ ഇടതുമന്ത്രസഭയുടെ വലിപ്പം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പായതിനാല്‍ തങ്ങളുടെ മന്ത്രിമാരുടെ എണ്ണത്തിലും വര്‍ദ്ധനവുവേണമെന്ന് ആവശ്യപ്പെടാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന എക്സിക്യൂട്ടിവും അംഗീകരിച്ചിട്ടുണ്ട്.
കൗണ്‍സില്‍ യോഗത്തില്‍ മന്ത്രസ്ഥാനത്തേക്ക് പള്ളിപ്രം ബാലന്റെ പേര് ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ചര്‍ച്ചക്കൊടുവില്‍ അത് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ എക്സിക്യൂട്ടിവ് യോഗത്തിന്റെ തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യും.
ഉച്ചകഴിഞ്ഞ് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷം നിയമസഭാ കക്ഷിനേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സി പി എം നേതൃത്വവുമായും ഇടതുമുന്നണി യോഗത്തിലുംചര്‍ച്ചചെയ്തതിനുശേഷം മാത്രമേ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.












Click it and Unblock the Notifications