കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി പി എം 19 അംഗ മന്ത്രിസഭ മുന്നോട്ടു വച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 19 അംഗ മന്ത്രിസഭ തിങ്കളാഴ്ച സംസ്ഥാന സമിതിക്കു മുമ്പില്‍ വെച്ചു. മുഖ്യമന്ത്രസ്ഥാനത്ത് വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി, എം എ ബേബി, പി കെ ഗുരുദാസന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരിം, ദിനേശ് മണി,എം വിജയകുമാര്‍ എന്നീ പത്തുപേരുടെ പേരാണ് സി പിഎം മുന്നോട്ടുവെച്ചത്.

സി പി ഐയില്‍ നിന്ന് നാല് മന്ത്രമാര്‍ , മറ്റുള്ളവയില്‍നിന്നും നാല് ഇങ്ങനെയാണ് 19 അംഗ മന്ത്രസഭയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പു നല്‍കുന്നില്ലെന്നാണ് തീരുമാനം. ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പാലൊളി മുഹമ്മദ് കുട്ടി നിരസിച്ചതായാണ് സൂചന. പകരം തല്‍സ്ഥാനത്ത് കൊടിയേരി ബാലകൃഷ്ണനെ പരിഗണിക്കുന്നതായും സൂചനകളുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റിലെ എട്ടംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥന സമിതിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പ്രാദേശിക-സാമുദായിക അനുപാതം നോക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പില്ലാത്തതിനെയും അംഗങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.

ഇതുസംബന്ധിച്ച് കേന്ദ്രനേതൃത്വം വിശദീകരണം നല്‍കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭാംഗങ്ങളുടെ പത്തില്‍ ഒന്ന് എന്ന അനുപാതത്തിലാകണമെന്ന മുന്നണിനിലപാടില്‍ മാറ്റം വേണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X