പൊതുപ്രവേശന പരീക്ഷ മെയ് 16നാരംഭിക്കും
തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ മെയ് 16 ചൊവ്വാഴ്ച ആരംഭിയ്ക്കും. ഏപ്രില്‍ 24 ന് നടത്താന്‍ തീരുമാനിച്ച പരീക്ഷ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മെയ് 16ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
പുതിയ രീതിയിലാണ് ഈ വര്‍ഷത്തെ പ്രവേശനപരീക്ഷകള്‍ നടത്തുന്നത്.
ആര്‍ക്കിടെക്ചര്‍ ഒഴികെയുള്ള എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്കായുള്ള പേപ്പര്‍ 1- ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിലുള്ള പരീക്ഷ 16ന് രാവിലെ 10മണിക്കു നടക്കും. പേപ്പര്‍ 2- മാത്തമാറ്റിക്സ് പരീക്ഷ മെയ് 17ബുധനാഴ്ചയും നടക്കും.
മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍( ബി. ഫാം, വെറ്ററിനറി ) പരീക്ഷകള്‍ മെയ് 18 വ്യാഴാഴ്ച തുടങ്ങും. ഇതില്‍ ഒന്നാമത്തെ പേപ്പറായ ഫിസിക്സ് ,കെമിസ്ട്രി എന്നീവിഷയങ്ങളിലുള്ള പരീക്ഷ മെയ് 18 ന് കാലത്ത് പത്തുമണിക്കും രണ്ടാമത്തെ ബയോളജി പേപ്പര്‍ മെയ് 19 വെള്ളിയാഴ്ച കാലത്ത് പത്തുമണിക്കും നടക്കും.
ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ മെയ് 21 ഞായറാഴ്ചയും നടക്കും. ഇതിലെ ഒരു വിഭാഗമായ ഏസ്തറ്റിക് സെന്‍സിറ്റിവിറ്റി പേപ്പര്‍ മെയ് 21ന് രാവിലെ 10മുതല്‍ ഉച്ചവരെയും മറ്റൊരു വിഭാഗമായി ഡ്രോയിംഗ് അതേദിവസം ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെയും നടക്കും.
Schedule of Med./Engg. Entrance Examinations 2006
The new schedule of this years Engineering and Medical Engineering Examinations is as below:
Engineering Entrance:
| Paper I- Physics |












Click it and Unblock the Notifications