മാവോയിസ്റു തടവുകാര്‍ നിരാഹാരസമരം തുടങ്ങി
കഠ്മണ്ഡു: ജയിലില്‍ക്കഴിയുന്ന നേപ്പാള്‍ മാവോയിസ്റ് നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. ജയിലില്‍ക്കഴിയുന്ന മുഴുവന്‍ മാവോയിസ്റ് പ്രവര്‍ത്തകരെയും വിട്ടയക്കണമെന്നതാണ് സമരം നടത്തുന്നവരുടെ മുഖ്യ ആവശ്യം.
രാജ്യത്തുനിന്നും അപ്രത്യക്ഷരായ എല്ലാവരുടെയും പേരുകള്‍ പ്രഖ്യാപിക്കാനും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കളായ കൃഷ്ണ കെ സി, ഹിമല്‍ ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് നാഖൂ ജയിലില്‍ മാവോയിസ്റുകള്‍ ഒരാഴ്ചത്തേക്ക് റിലേ നിരാഹാര സമരം തുടങ്ങിയത്.
തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നേപ്പാള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതിനായി ജയിലില്‍ മറ്റു പല സമര പരിപാടികളും നടത്താന്‍ മാവോ തടവുകാര്‍ പദ്ധതിയിട്ടിട്ടുണെന്ന് അധികൃതര്‍ അറിയിച്ചു. സമാധാനചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുമുമ്പേതന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണ് മാവോയിസ്റുകള്‍ ആവശ്യപ്പെടുന്നത്.
ഇതിനിടയില്‍ പാര്‍ട്ടി നേതാവ് പ്രചണ്ഢയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാറുമായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് സിപിഎന്‍ മാവോയിസ്റുപാര്‍ട്ടിവ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പ്രമുഖനേതാക്കളടക്കം നൂറോളം മാവോയിസ്റുകളെ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ വിട്ടയച്ചിട്ടുണ്ട്.












Click it and Unblock the Notifications