ശ്രീലങ്കയില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു
കൊളംബോ: രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തുനുന്നും ശ്രീലങ്കന്‍ പൊലീസ് വന്‍തോതില്‍ സ്പോടകവസ്തുക്കല്‍ പിടിച്ചെടുത്തു. വാവുനിയ നഗരത്തിനടത്തുനിന്നാണ് ഇരുന്നൂറോളം പാക്കറ്റുകള്‍ അടങ്ങുന്ന സ്ഫോടക വസ്തു ശേഖരം കണ്ടെടുത്തത്.
രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാക്കുന്നതിനായി തമിഴ് പുലികളാണ് സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനുപിന്നലെന്ന് പൊലീസ് വ്യക്തമാക്കി. ഏതു തരം സ്പോടക വസ്തുക്കളാണ് ശേഖരത്തിലുള്ളതെന്ന് വിഗ്ദ്ധപരിശോധന നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സൈനികവാഹനത്തിനു നേരെയുണ്ടായ കുഴിബോംബാക്രമണത്തിനുപിന്നാലെയാണ് സ്ഫോടകവസ്തുക്കല്‍ കണ്ടെടുത്തത്. വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ അര്‍ക്കും അപകടമുള്ളതായി റിപ്പോര്‍ട്ടില്ല.
ഇതിനിടയില്‍ ശ്രീലങ്കന്‍ സര്‍ക്കാറിന്റെ സമീപനം ദൗര്‍ബല്യമായി കാണരുതെന്ന് പ്രസിഡന്റ് മഹീന്ദ രാജ് പക്സെ തമിഴ് പുകില്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാരും കുഞ്ഞുങ്ങളും കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications