Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ സമരത്തിന് കൂടുതല്‍ പിന്തുണ

ദില്ലി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നോക്ക വിഭാഗ സംവരണം വര്‍ദ്ധിപ്പിക്കുന്നതിനെതരെ രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിന്തുണ പ്രഖ്യാപിച്ചു.

നേതാജി സുഭാഷ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥകളും ദില്ലി ഐ ഐ ടിയിലെ വിദ്യാര്‍ത്ഥികളുമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനിടയില്‍ സംവരണം സംബന്ധിച്ച പ്രശ്നം പരിഗണനിയിലാണെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അറിയിച്ചിട്ടുണ്ട്. പ്രശ്നം വൈകാതെ പാര്‍ലമെന്റിന്റെ പരിഗണനക്കെത്തുമെന്ന് മാനവവിഭവശേഷിമന്ത്രി അര്‍ജുന്‍സിംഗും അറിയിച്ചിട്ടുണ്ട്.

സംവരണനീക്കത്തിനെതിരെ ഇന്‍ന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയതോടെയാണ് രാജ്യമൊട്ടുക്കും മെഡിക്കല്‍ സമരം ശക്തമായത്. നേരത്തേതീരുമാനിച്ചതു പ്രകാരം തിങ്കളാഴ്ച സമരക്കാര്‍ ദില്ലിയില്‍ മെഡിക്കല്‍ ബന്ദ് നടത്തി. വിദ്യാര്‍ത്ഥികളുംടെയും ഡോക്ടര്‍മാരുടെയും നിരാഹാര സത്യഗ്രഹം മൂന്നാംദിവസത്തിലേക്കു കടന്നു.

ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റു വര്‍ദ്ധിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ കേന്ദ്രം ഒരുങ്ങുന്നതായി സൂചനയുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പൊതു വിഭാഗത്തിലുള്ളവര്‍ക്ക് അവസരം നഷ്ടമാകുമെന്ന പാരാതി സീറ്റു വര്‍ദ്ധിപ്പിക്കുന്നതു വഴി ഒഴിവാക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+