മഹാരാഷ്ട്രയില്‍ 12പേര്‍ കൊല്ലപ്പെട്ടു
ഗദ്ചിരോളി: മഹാരാഷ്ട്രയില്‍ വിവാഹസംഘത്തിലെ 12പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തി.
മധ്യപ്രദേശ് അതിര്‍ത്തിക്കടുത്തുള്ള ഗദ്ചിരോളി ജില്ലയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ വിവാഹസംഘത്തിനുനേരെ തീവ്രവാദി ആക്രമണമുണ്ടായത്.
കുഴിബോംബു പൊട്ടിയാണ് വാനില്‍ പോകുകയായിരുന്ന വിവാഹ സംഘം അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന പന്ത്രണ്ടു പേരാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയില്‍ ഈയിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രില്‍ മസത്തിലുണ്ടായ മറ്റൊരു കുഴിബോംബാക്രമണത്തില്‍ ഒരു പോലീസ് വാനും ഇതേപോലെ ആക്രമിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications