Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐആര്‍ വാര്‍ത്തകള്‍ ഫോണില്‍ ലഭ്യമാകും

തിരുവനന്തപുരം: ആള്‍ ഇന്ത്യ റേഡിയോവിന്റെ മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള വാര്‍ത്തകള്‍ ഇനിമുതല്‍ ലോകത്തെവിടെയും ഫോണ്‍ വഴി ലഭ്യമാകും. ആള്‍ ഇന്ത്യ റേഡിയോയും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും ചേര്‍ന്നാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.

ഫോണിലൂടെ വാര്‍ത്തകള്‍ നല്‍കാനുള്ള എ ഐ ആറിന്റെ പുതിയ സംവിധാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ബി എസ് എന്‍ എല്‍ കേരള സര്‍ക്കിളിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ് എ തോമസാണ് ഉദ്ഘാടകന്‍. എ ഐ ആറിന്റെ വാര്‍ത്താവിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അക്ഷയ് റാവത്, എന്‍ജിനീയറിംഗ് വിഭാഗം മേധാവി എന്‍ ശ്രീനിവാസന്‍, തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

രാവിലെ 9. 30മുതല്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വാര്‍ത്തകള്‍ ഫോണ്‍വഴി ലഭ്യമാകും. ഒരേ സമയം 30 പേര്‍ക്കാണ് ഇതുവഴി വാര്‍ത്തകള്‍ ലഭ്യമാവുക. കേരളത്തിലെ കേള്‍വിക്കാര്‍ക്ക് മലയാളം വാര്‍ത്തകള്‍ കേള്‍ക്കണമെങ്കില്‍ ബി എസ് എന്‍ എല്‍ ഫോണില്‍ 125900 എന്ന നമ്പര്‍ ഡയല്‍ ചെയ്യണം. കോഡാവശ്യമാണെങ്കില്‍ അതു ചേര്‍ത്തു വിളിക്കണം.

മൊബൈല്‍ ഫോണുകളടക്കമുള്ള മറ്റു കമ്പനികളുടെ ഫോണുകളില്‍ മലയാളം വാര്‍ത്തകള്‍ കേള്‍ക്കാന്‍ 0471-2335702 എന്ന നമ്പര്‍ ഡയല്‍ ചെയ്യണം. ഇംഗ്ലീഷ് വാര്‍ത്തകള്‍ക്കായി ബി എസ് എന്‍ എല്‍ ഫോണില്‍ നിന്ന് 125800എന്ന നമ്പറാണ് ഡയല്‍ ചെയ്യേണ്ടത്. മറ്റു ഫോണുകളില്‍ നിന്ന് 0471-2335700 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+